11:17pm 06 November 2026
NEWS
ഡിംസ് മീഡിയ കോളേജിൽ ദേശീയ കാൻസർ ബോധവൽക്കരണ ദിനം ആചരിച്ചു
06/11/2026  06:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡിംസ് മീഡിയ കോളേജിൽ ദേശീയ കാൻസർ ബോധവൽക്കരണ ദിനം ആചരിച്ചു
HIGHLIGHTS

ഡിംസ് മീഡിയ കോളേജിൽ കാൻസർ ബോധവൽക്കരണ ദിനാഘോഷം ഡോ. ജോസ് തയിൽ ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടർ റവ.ഡോ. ആന്റണി വടക്കേകര, പ്രിൻസിപ്പൽ ഡോ. സിനോജ് ആന്റണി, ഫിനാൻസ് ഓഫീസർ ഫാ. ടോം ജോൺ, വൈസ് പ്രിൻസിപ്പൽ ജിജി സി. ബേബി, കാൻസർ സൊസൈറ്റി അംഗം ശ്രീമതി ഗിരിജ ചന്ദ്രശേഖരൻ എന്നിവർ സമീപം.

ചാലക്കുടി: മുരിങ്ങൂർ ഡിംസ് മീഡിയ കോളേജിൽ ജീവനം കാൻസർ സൊസൈറ്റി തൃശൂർ ജില്ലാകമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണദിനം റവ. ഡോ. ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്തു.  ഡിംസ് സോഷ്യൽ സർവീസിൻ്റെ നേതൃത്വത്തിൽ  നടത്തിയ പരിപാടിയിൽ കോളേജ് ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര വി.സി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. സിനോജ് ആൻ്റണി സന്ദേശം നൽകി.  ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടി 'കാൻസർ തടയുന്നതിൽ സമൂഹത്തിൻ്റെ പങ്ക്' എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ  മത്സരത്തിലെ വിജയികൾക്ക് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഗിരിജ ചന്ദ്രശേഖരൻ ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. ലിന ആർ.എം ഒന്നാം സ്ഥാനം നേടി. അൻസ ടി.എ, അഭിഷേക് ജോസഫ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഡോ. ജോസ് തയ്യിൽ ബോധവൽക്കരണ ക്ലാസ് നയിച്ചു. കാൻസർ അതിജീവിതയായ ഡിംസ് അധ്യാപിക ബേബി വിൻസെന്റിനെ റവ.ഡോ. ആന്റണി വടക്കേകര ആദരിച്ചു. ഫിനാൻസ് മാനേജർ ഫാ. ടോം ജോൺ പുത്തൻപുരക്കൽ, വൈസ് പ്രിൻസിപ്പാൾ ജിജി സി. ബേബി, സ്റ്റാഫ് സെക്രട്ടറി സാഗി പോൾ എന്നിവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img