
ചെങ്ങന്നൂർ : നഗരസഭ ഗവ: ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ദേശീയ ആയുർവേദ ദിനാചരണം നടത്തി. നഗരസഭ ചെയർപേഴ്സൺ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷിബു രാജൻ അധ്യക്ഷത വഹിച്ചു. യോഗ പരിശീലനം വനിതകൾക്ക് എന്ന കൈപ്പുസ്തകം നഗരസഭ ചെയർപേഴ്സൺ മനീഷ് കീഴാമoത്തിൽ ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷിബു രാജന് നൽകി പ്രകാശനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റ്റി.കുമാരി, മറിയാമ്മ ജോൺ ഫിലിപ്പ്, കൗൺസിലർമാരായ പി. വിജയകുമാരി അമ്മാൾ, ലേഖ ജയൻ, എസ്. സുധാമണി, എൻ. അനുപമ, ബി ജയകുമാർ, ബിജു അലക്സാണ്ടർ, ഇന്ദു രാജൻ, സനിത മാത്യു, സൂസമ്മ ഏബ്രഹാം, റിജോ ജോൺ ജോർജ്, കെ.സി.സുജാത, സിനി ബിജു, ചീഫ് മെഡിക്കൽ ഓഫീസർ ഡോ: എസ്. ബിന്ദു, മെഡിക്കൽ ഓഫീസർ ഡോ. ജയമോഹൻ ദേവ്, ഫാർമസിസ്റ്റ് ലിജോ ആൻറണി എന്നിവർ പ്രസംഗിച്ചു. ആയുർവേദം ആരോഗ്യകരമായ നാളേക്ക് എന്ന വിഷയത്തിൽ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ: ആശിഷ് പോൾ തോമസ്, ചെയർ യോഗ സംബന്ധിച്ച് സ്മിതാ വിനയചന്ദ്രൻ എന്നിവർ ക്ലാസ്സുകൾ എടുത്തു.










