09:59pm 05 August 2026
NEWS
ദേശീയ ഗാന മത്സരവും ദേശഭക്തിഗാന മത്സരവും ഓഗസ്റ്റ് 15ന്.
05/08/2026  08:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ ഗാന മത്സരവും ദേശഭക്തിഗാന മത്സരവും ഓഗസ്റ്റ് 15ന്.

കൊച്ചി:  ചാവറ കൾച്ചറൽ സെന്റർ  ആഗസ്റ്റ് 15ന്  രാവിലെ 9.30 ന് സ്കൂൾ വിദ്യാർത്ഥികൾക്കായി ദേശീയ ഗാനം, ദേശഭക്തിഗാനം മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ദേശീയോദ്ഗ്രഥനത്തേക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക കൂടിയാണ് ലക്ഷ്യം. എൽ പി, യു പി, ഹൈസ്കൂൾ, പ്ലസ് ടു, എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓരോ ഗ്രൂപ്പിലും 7 മുതൽ 12 വരെ വിദ്യാർഥികൾക്ക് പങ്കെടുക്കാം ദേശഭക്തിഗാനത്തിന് സംഗീതോപകരണങ്ങൾ അനുവദനീയമല്ല എന്നാൽ ശ്രുതിപ്പെട്ടി അനുവദനീയമാണ്.  പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂളുകൾ ഓഗസ്റ്റ് 12ന് മുമ്പായി  പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അതുപോലെതന്നെ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. വിശദവിവരങ്ങൾക്ക് 9400068680, 9400 0 68686 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന്  ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img