NEWS
പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
24/10/2025 02:48 PM IST
Nasar

ദുബൈ: കലാ സാംസ്കാരിക സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായിരുന്ന നാസർ പരദേശിയുടെ സ്മരണാർഥം ഈവൻ ടൈഡ്സ് നൽകുന്ന പ്രഥമ പരദേശി പുരസ്കാരം മാധ്യമപ്രവർത്തകനും സാഹിത്യകാരനും നിരൂപകനുമായ നാസർ ബേപ്പൂരിന്.
ജമീൽ ലത്തീഫ് അധ്യക്ഷനും ഡോ. ബാബു റഫീഖ്, അഡ്വ. മുഹമ്മദ് സാജിദ് എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
കലാരംഗത്ത് നൽകിവരുന്ന സംഭാവനകൾ പരിഗണിച്ചാണ് നാസർ ബേപ്പൂരിനെ അവാർഡിന് പരിഗണിച്ചതെന്ന് ഈവൻ ടൈഡ്സ് ഡയറക്ടർ യാസിർ ഹമീദ് അറിയിച്ചു.
നാളെ ദുബൈ മാംസറിലുള്ള സയാസി ഫോക് ലോർ അക്കാദമിയിൽ നടക്കുന്ന മുഹമ്മദ് റാഫി ജൻമ ശതാബ്ദി സംഗീത നിശയായ "സൗ സാൽ പെഹലെ " എന്ന പരിപാടിയുടെ വേദിയിൽ അവാർഡ് സമ്മാനിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











