NEWS
എസ്.കെ പൊറ്റെക്കാട്ട് പുരസ്കാരം നാസർ ബേപ്പൂരിന്
07/07/2026 05:27 PM IST
നാസർ

കോഴിക്കോട് : എസ്. കെ പൊറ്റെക്കാട്ട് പുരസ്‌കാരം മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ നാസർ ബേപ്പൂരിന്. നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായ നാസർ ബേപ്പൂരിൻ്റെ മുതല മൂലയിലെ മീസാൻ കല്ലുകൾ എന്ന നോവലിനാണ് എസ്. കെ പൊറ്റെക്കാട്ട് പുരസ്‌കാരം.വ്യാഴാഴ്ച 5 ന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്‌കാരം സമ്മാനിക്കും.ചടങ്ങിൽ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. സി. ആർ പ്രസാദ്, എം. എൽ. എ അഡ്വക്കറ്റ് കെ. ജയന്ത് , പി . കെ മൊയ്തീൻ കോയ ബാബു, എം വി കുഞ്ഞാമു , അഡ്വക്കറ്റ് ടി. എം വേലായുധൻ, എം പി ഇമ്പിച്ച ഹമ്മദ്,ഡോ. ഗ്ലോറി മാത്യു കോട്ടയം, സി. സിറു റസാഖ് എന്നിവർ പങ്കെടുക്കും.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










