02:57am 20 April 2026
NEWS
രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ‘നസീം ഹ്യൂമൻസ്’
12/05/2025  03:51 PM IST
nila
രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ‘നസീം ഹ്യൂമൻസ്’

ദോഹ, ഖത്തർ - മെയ് 9, 2025: സാമൂഹികക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്ന നസീം ഹെൽത്ത്‌ കെയറിന്റെ സന്നദ്ധസംഘടനയായ "നസീം ഹ്യൂമൻസ്" സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വിജയകരമായി സമാപിച്ചു. നസീം ഹ്യൂമൻസ് ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ചാണ് ഈ സംരംഭം സംഘടിപ്പിച്ചത്. രക്തദാന ക്യാമ്പിന്റെ ഭാഗമായി ആളുകളിൽ നിന്നുണ്ടായ പ്രതികരണങ്ങൾ നസീം ഹ്യൂമൻസിന്റെ സാമൂഹ്യസന്നദ്ധതയെയും, പൗരപ്രതിബദ്ധതയെയും വീണ്ടും ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത്.ക്യാമ്പിന്റെ തുടക്കത്തിൽ ലഭിച്ച രജിസ്ട്രേഷനുകളിലൂടെ എണ്ണം സമൂഹത്തിലെ മനുഷ്യസ്നേഹത്തിന്റെ സാന്നിധ്യമാണ് ചൂണ്ടിക്കാണിച്ചത്. അതിജീവനത്തിനായുള്ള ഈ നിർണായക ശ്രമത്തിൽ, ഏകദേശം 200 വ്യക്തികൾ രക്തം ദാനം നൽകിക്കൊണ്ട് ഈ ക്യാമ്പിൽ പങ്കെടുത്തു.നസീം ഹ്യൂമൻസ് സന്നദ്ധ പ്രവർത്തകരുടെയും ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ നിന്നുള്ള പതിനേഴ് സ്റ്റാഫുകളുടെയും തളരാത്ത പ്രവർത്തനങ്ങളാണ് ഈ പരിപാടിയുടെ വിജയത്തിൽ നിർണായകമായ പങ്ക് വഹിച്ചത്. ക്യാമ്പ് നടത്തുന്നതിനായി നസീം ഹ്യൂമൻസ് സന്നദ്ധപ്രവർത്തകർ പകലും രാത്രിയും ഒരുപോലെ അധ്വാനിക്കുകയുണ്ടായി.നസീം ഹെൽത്ത്‌ കെയറിന്റെ നിരന്തരമായ സാമൂഹികക്ഷേമ പദ്ധതികളിൽ ഏറ്റവും പുതിയ ചുവടുവയ്പ്പായിരുന്നു നസീം ഹ്യൂമൻസ് നടത്തിയ ഈ രക്തദാന ക്യാമ്പ്. സമൂഹത്തിലെ അത്യാവശ്യങ്ങളും അടിയന്തര ഘട്ടങ്ങളും തിരിച്ചറിഞ്ഞ് സന്നദ്ധതയും കരുണയും പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ഈ പ്രവർത്തനരീതി, ഖത്തർ സി.എസ്.ആർ. സമിറ്റ് 2025-ൽ 'ബെസ്റ്റ് സി.എസ്.ആർ. ഇനിഷ്യേറ്റീവ് ഇൻ ഹെൽത്ത് കെയർ' എന്ന ബഹുമതി നേടാനും നസീം ഹ്യൂമൻസിനെ സഹായിച്ചു.ആരോഗ്യസംരക്ഷണത്തിന് അതിരുകളില്ല എന്നതിന്റെയും, സേവനം അതിന്റെ ഏറ്റവും മികച്ച രൂപത്തിൽ നൽകിയാൽ വളരെയധികം മാറ്റങ്ങൾ സാധ്യമാകുമെന്നതിന്റെയും തെളിവാണ് നസീം ഹ്യൂമൻസ് സാമൂഹികക്ഷേമത്തിനായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img