
ദോഹ:സാങ്കേതികവിദ്യയിലൂടെ ആരോഗ്യ സേവനവുമായി നസീം ഹയാത്ത് ആപ്പ് പുറത്തിറക്കി.നസീം ഹെൽത്ത്‌കെയറിന്റെ പുതിയ ഡിജിറ്റൽ ആരോഗ്യ പ്ലാറ്റ്ഫോമായ ‘നസീം ഹയാത്’ മൊബൈൽ ആപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ വിപുൽനിർവ്വഹിച്ചു.
നസീം ഹയാത് മൊബൈൽ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു. അപ്പോയിന്റ്മെന്റ് ബുക്കിംഗ്, മെഡിക്കൽ റിപ്പോർട്ടുകളിലേക്കുള്ള എളുപ്പമായ പ്രവേശനം, ഡോക്ടർമാരുടെ ഏകീകൃത ഡയറക്ടറി, ആരോഗ്യ രേഖകളുടെ സുരക്ഷിത മാനേജ്മെന്റ് തുടങ്ങിയ സൗകര്യങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നതാണ് ആപ്പ്. ആപ്പിന്റെ സവിശേഷതകളുടെ ലൈവ് ഡെമോയും ചടങ്ങിൽ അവതരിപ്പിച്ചു.
ഖത്തറിലെ ഇന്ത്യൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരുംസന്നിഹിതരായിരുന്നു.നസീം ഹെൽത്ത്‌കെയറിന്റെ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് മിയാൻദാദ്, ജനറൽ മാനേജർ (സ്ട്രാറ്റജി & പ്ലാനിംഗ്) ഡോ. മുനീർ അലി ഇബ്രാഹിം, ജനറൽ മാനേജർ (ഓപ്പറേഷൻസ്) ബാബു ഷണാവാസ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഹാഷിം ഇർഷാദ്, അസിസ്റ്റന്റ് ജനറൽ മാനേജർ റിഷാദ് പി.കെ. എന്നിവരുടെ നേതൃത്വത്തിൽ അംബാസഡറെയും സംഘത്തെയും സ്വീകരിച്ചു.നസീം ഹെൽത്ത്‌കെയറിന്റെ മൾട്ടി-സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, അത്യാധുനിക ഡയഗ്നോസ്റ്റിക് സേവനങ്ങൾ, രോഗികേന്ദ്രിത ചികിത്സാ സംവിധാനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന വിശദമായ സന്ദർശനം അതിഥികൾക്ക് ഒരുക്കി.
ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും രോഗികളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും ഡിജിറ്റൽ സംവിധാനങ്ങളുടെ പങ്ക് നിർണായകമാണെന്ന് ഇന്ത്യൻ എംബസി പ്രതിനിധികൾ അഭിപ്രായപ്പെട്ടു.











