
ദോഹ: ഖത്തറിലെ നസീം ഹെൽത്ത് കെയറിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി വിങ്ങ് ആയ നസീം ഹ്യൂമൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിനായുള്ള രജിസ്ട്രേഷൻ തുടരുന്നു. ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ സി-റിങ് റോഡിലുള്ള നസീം സർജിക്കൽ & മെഡിക്കൽ സെന്ററിലാണ് ക്യാമ്പ് നടക്കുന്നത്.
രക്തദാനത്തിന്റെ പ്രാധാന്യവും ജീവൻ രക്ഷിക്കുന്ന മഹത്തായ സേവനമെന്ന നിലയിലുള്ള അതിന്റെ മൂല്യവും ഉൾക്കൊണ്ട് ഖത്തറിലെ മുഴുവൻ പ്രവാസികളും ക്യാമ്പിന്റെ ഭാഗമാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. രജിസ്റ്റർ ചെയ്യുന്ന എല്ലാ വ്യക്തികൾക്കും ജനറൽ ഫിസിഷ്യൻ കൺസൾട്ടേഷനോടു കൂടിയുള്ള മെഡിക്കൽ ക്യാമ്പിലും പങ്കെടുക്കാവുന്നതാണ്.
രക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ https://register.naseemhealthcare.com/register/805dffe1-54b9-4384-ae0f-171c2cd708a6 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുകയോ +974 44111133 എന്ന വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.











