10:27am 15 August 2026
NEWS
നസീം ഹെൽത്ത്‌ കെയർ രക്ത ദാനം ക്യാമ്പ് രജിസ്ട്രെഷൻ പുരോഗമിക്കുന്നു
18/07/2026  05:43 PM IST
NILA
നസീം ഹെൽത്ത്‌ കെയർ  രക്ത ദാനം ക്യാമ്പ് രജിസ്ട്രെഷൻ പുരോഗമിക്കുന്നു

ദോഹ: ഖത്തറിലെ നസീം ഹെൽത്ത് കെയറിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി വിങ്ങ് ആയ നസീം ഹ്യൂമൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിനായുള്ള രജിസ്ട്രേഷൻ തുടരുന്നു. ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ സി-റിങ് റോഡിലുള്ള നസീം സർജിക്കൽ & മെഡിക്കൽ സെന്ററിലാണ് ക്യാമ്പ് നടക്കുന്നത്.

രക്തദാനത്തിന്റെ പ്രാധാന്യവും ജീവൻ രക്ഷിക്കുന്ന മഹത്തായ സേവനമെന്ന നിലയിലുള്ള അതിന്റെ മൂല്യവും ഉൾക്കൊണ്ട് ഖത്തറിലെ മുഴുവൻ പ്രവാസികളും ക്യാമ്പിന്റെ ഭാഗമാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. രജിസ്റ്റർ ചെയ്യുന്ന എല്ലാ വ്യക്തികൾക്കും ജനറൽ ഫിസിഷ്യൻ കൺസൾട്ടേഷനോടു കൂടിയുള്ള മെഡിക്കൽ ക്യാമ്പിലും പങ്കെടുക്കാവുന്നതാണ്.

രക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ https://register.naseemhealthcare.com/register/805dffe1-54b9-4384-ae0f-171c2cd708a6 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുകയോ +974 44111133 എന്ന വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img