04:26am 05 September 2026
NEWS

ചന്ദ്രനിൽ മൊബൈൽ നെറ്റ് വർക്കുമായി നോക്കിയ

27/02/2025  07:06 AM IST
nila
 ചന്ദ്രനിൽ മൊബൈൽ നെറ്റ് വർക്കുമായി നോക്കിയ

2025 ലെ മൂന്നാമത്തെ മൂൺ ലാൻഡിംഗ് ദൗത്യം സ്പേസ് എക്സ് വിജയകരമായി വിക്ഷേപിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ അഥീന ലാന്റർ വ​​ഹിച്ച് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നു. ഐഎം-2 ദൗത്യത്തിന്റെ ഭാഗമായുള്ള ഈ ദൗത്യത്തോടെ ചന്ദ്രനിൽ മൊബൈൽ നെറ്റ് വർക്ക് നിലവിൽ വരും എന്നതാണ് ഏറെ ശ്രദ്ധേയം.  മാർച്ച് ആറിനാണ് അഥീന ലാന്റർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. 

നോക്കിയയുമായി ചേർന്നാണ് ചന്ദ്രനിൽ മൊബൈൽ നെറ്റ് വർക്ക് സ്ഥാപിക്കുന്നത്. നോക്കിയ വികസിപ്പിച്ച ലൂണാർ സർഫേസ് കമ്മ്യൂണിക്കേഷൻ സിസ്റ്റം (എൽ.എസ്.സി.എസ്) എന്ന സാങ്കേതിക വിദ്യയാണ് ചന്ദ്രോപരിതലത്തിൽ മൊബൈൽ നെറ്റ് വർക്ക് സാധ്യമാക്കുക. ഭൂമിയിൽ ഉപയോഗിക്കുന്ന അതേ സെല്ലുലാർ സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ഈ നെറ്റ് വർക്കിന്റെ സഹായത്തോടെ ഉയർന്ന നിലവാരത്തിൽ വീഡീയോ സ്ട്രീം ചെയ്യാനും കമാന്റ്-കൺട്രോൾ ആശയവിനിമയങ്ങൾ എളുപ്പമാക്കാനും ലാന്ററും ചാന്ദ്ര വാഹനങ്ങളും തമ്മിലുള്ള ഡാറ്റാ കൈമാറ്റം സുഗമമാക്കാനും സാധിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img