ചന്ദ്രനിൽ മൊബൈൽ നെറ്റ് വർക്കുമായി നോക്കിയ

2025 ലെ മൂന്നാമത്തെ മൂൺ ലാൻഡിംഗ് ദൗത്യം സ്പേസ് എക്സ് വിജയകരമായി വിക്ഷേപിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ അഥീന ലാന്റർ വഹിച്ച് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നു. ഐഎം-2 ദൗത്യത്തിന്റെ ഭാഗമായുള്ള ഈ ദൗത്യത്തോടെ ചന്ദ്രനിൽ മൊബൈൽ നെറ്റ് വർക്ക് നിലവിൽ വരും എന്നതാണ് ഏറെ ശ്രദ്ധേയം. മാർച്ച് ആറിനാണ് അഥീന ലാന്റർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക.
നോക്കിയയുമായി ചേർന്നാണ് ചന്ദ്രനിൽ മൊബൈൽ നെറ്റ് വർക്ക് സ്ഥാപിക്കുന്നത്. നോക്കിയ വികസിപ്പിച്ച ലൂണാർ സർഫേസ് കമ്മ്യൂണിക്കേഷൻ സിസ്റ്റം (എൽ.എസ്.സി.എസ്) എന്ന സാങ്കേതിക വിദ്യയാണ് ചന്ദ്രോപരിതലത്തിൽ മൊബൈൽ നെറ്റ് വർക്ക് സാധ്യമാക്കുക. ഭൂമിയിൽ ഉപയോഗിക്കുന്ന അതേ സെല്ലുലാർ സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ഈ നെറ്റ് വർക്കിന്റെ സഹായത്തോടെ ഉയർന്ന നിലവാരത്തിൽ വീഡീയോ സ്ട്രീം ചെയ്യാനും കമാന്റ്-കൺട്രോൾ ആശയവിനിമയങ്ങൾ എളുപ്പമാക്കാനും ലാന്ററും ചാന്ദ്ര വാഹനങ്ങളും തമ്മിലുള്ള ഡാറ്റാ കൈമാറ്റം സുഗമമാക്കാനും സാധിക്കും.











