12:53am 30 May 2026
NEWS
ഒരുമ നരിപ്പറ്റ ഖത്തർ ഇഫ്‌താർ സംഗമവും സ്‌നേഹാദരവും

10/03/2025  12:43 AM IST
ഒരുമ നരിപ്പറ്റ ഖത്തർ ഇഫ്‌താർ സംഗമവും സ്‌നേഹാദരവും

ഖത്തറിലെ നരിപ്പറ്റ നിവാസികളുടെ കൂട്ടായ്‌മ ഒരുമ നരിപ്പറ്റ ഇഫ്‌താർ സംഗമവും ഐ.സി.ബി.എഫ്. ഭരണ സമിതി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ഒരുമ മുഖ്യ രക്ഷാധികാരി ജാഫർ തയ്യിലിന് സ്വീകരണവും ദഫ്നയിലെ ജാഫർ തയ്യിലിന്റെ വില്ലയിൽ നടന്നു.

ഒരുമ നിക്ഷേപ സമ്പാദ്യ  പദ്ധതി  റിപ്പോർട്ട് അവതരണവും ഭവന നിർമാണ - ചികിത്സാ സഹായ ഫണ്ട് ശേഖരണവും ചടങ്ങിൽ വെച്ച് നടത്തി. പ്രസിഡന്റ് ഫൈസൽ കേളോത്തിന്റെ അധ്യക്ഷതയിൽ ദാറുൽ ഖൈർ കമ്മിറ്റി പ്രസിഡന്റ് സി.പി. ഷൗക്കത്തലി ഉത്ഘാടനം ചെയ്തു. 
ജാഫർ തയ്യിലിനെ ഡോ : നസീർ അലി പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി ഡോ : സമീർ അലി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഖജാൻജി ബഷീർ സി.പി. റിപ്പോർട്ട് അവതരിപ്പിച്ചു. നാസർ എൻ.പി., മുഹമ്മദ് കേളോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. നൗഫൽ അരീകുളങ്ങര
നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img