01:57pm 03 September 2026
NEWS
നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനും കൂടികാഴ്ച്ചനടത്തി : വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം അരുതെന്ന് മോദി
01/09/2026  11:11 AM IST
nila
നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനും കൂടികാഴ്ച്ചനടത്തി : വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം അരുതെന്ന് മോദി

 

​ബിഷ്കെക്:പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, സമാധാനം വീണ്ടെടുക്കാൻ ചർച്ചകളും നയതന്ത്ര മാർഗ്ഗങ്ങളും മാത്രമാണ് പോംവഴിയെന്ന് ചൂണ്ടിക്കാട്ടി. സമുദ്രമാർഗ്ഗമുള്ള സ്വതന്ത്ര ഗതാഗതവും വ്യാപാരവും സംരക്ഷിക്കപ്പെടണം. ഒരു സാഹചര്യത്തിലും സാധാരണക്കാർ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ, വാണിജ്യ കപ്പലുകൾ, നാവികർ എന്നിവർക്ക് നേരെ ആക്രമണം ഉണ്ടാകരുത് എന്നും മോദി കർശനമായി ആവശ്യപ്പെട്ടു. കിർഗിസ്താൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്
മോദി സമുദ്രമാർഗ്ഗമുള്ള സ്വതന്ത്ര ഗതാഗതവും വ്യാപാരവും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപെട്ടത്.
കൂടികാഴ്ചയിൽ 
പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങൾക്ക് വിരാമമിടാൻ ഇന്ത്യ സജീവമായി ഇടപെടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
​മേഖലയിലും അന്താരാഷ്ട്രതലത്തിലും ഇന്ത്യക്കുള്ള ഉയർന്ന സ്വാധീനവും നയതന്ത്രശേഷിയും ഉപയോഗിച്ച് ബന്ധപ്പെട്ട കക്ഷികളെ യുദ്ധപാതയിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന് ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള തർക്കങ്ങൾ യുദ്ധത്തിലൂടെയല്ല, മറിച്ച് നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇറാനുമായുള്ള ദീർഘകാല സൗഹൃദം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ഉഭയകക്ഷി വ്യാപാരം വൈവിധ്യവത്കരിക്കാനും ഇന്ത്യ താല്പര്യപ്പെടുന്നു. മേഖലയിൽ ശാശ്വത സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
​വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ മോദി സ്വാഗതം ചെയ്തു. സമീപകാല പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യ നൽകിയ പിന്തുണയ്ക്ക് പെസഷ്കിയാൻ പ്രത്യേകം നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img