08:44am 09 November 2026
NEWS
ഇൻസ്റ്റഗ്രാമിൽ ചരിത്രം കുറിച്ച് നരേന്ദ്ര മോദി: 10.5 കോടി ഫോളോവേഴ്‌സുമായി ലോകനേതാക്കളിൽ ഒന്നാമത്
29/07/2026  09:01 AM IST
ന്യൂസ് ബ്യൂറോ
ഇൻസ്റ്റഗ്രാമിൽ ചരിത്രം കുറിച്ച് നരേന്ദ്ര മോദി: 10.5 കോടി ഫോളോവേഴ്‌സുമായി ലോകനേതാക്കളിൽ ഒന്നാമത്

ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ റെക്കോർഡ് നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 10.5 കോടി (105 മില്യൺ) ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ലോകനേതാവായി നരേന്ദ്ര മോദി മാറി. വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി പങ്കുവെച്ച സെൽഫി വീഡിയോകൾ വൈറലായതിന് പിന്നാലെയാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായത്. സമീപദിവസങ്ങളിൽ മാത്രം 40 ലക്ഷത്തോളം പേരാണ് അദ്ദേഹത്തെ പുതുതായി ഫോളോ ചെയ്തത്.
​ ഇൻസ്റ്റഗ്രാമിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ അന്താരാഷ്ട്ര നേതാവാണ് നരേന്ദ്ര മോദി.
​മറ്റു നേതാക്കളേക്കാൾ ബഹുദൂരം മുന്നിൽ: 4.4 കോടി ഫോളോവേഴ്‌സുള്ള യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.
​ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ലോകത്തിലെ ആദ്യ 50 വ്യക്തികളുടെ പട്ടികയിലുള്ള ഏക രാഷ്ട്രീയ നേതാവും . വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിമാരോടും മറ്റ് നേതാക്കളോടും ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ സജീവമാകാൻ മോദി നിർദ്ദേശം നൽകിയിരുന്നു.
 വീഡിയോ നീക്കം ചെയ്തതിൽ ക്ഷമ ചോദിച്ച് മെറ്റ
​ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകിക്കൊണ്ട് കഴിഞ്ഞ ജൂലൈ 23-ന് പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെട്ട സംഭവത്തിൽ മെറ്റ ക്ഷമാപണം നടത്തി.
​നിയമപരമായ അഭ്യർത്ഥനയെ തുടർന്നാണ് വീഡിയോ നീക്കം ചെയ്തതെന്ന സന്ദേശമായിരുന്നു ഉപയോക്താക്കൾക്ക് ലഭിച്ചിരുന്നത്. സംഭവം വിവാദമായതോടെ കേന്ദ്ര സർക്കാർ മെറ്റയോട് വിശദീകരണം തേടി. സാങ്കേതിക തകരാറാണ് വീഡിയോ അപ്രത്യക്ഷമാകാൻ കാരണമെന്നും പ്രശ്നം പരിഹരിച്ച് വീഡിയോ പുനഃസ്ഥാപിച്ചതായും മെറ്റ വക്താവ് ഔദ്യോഗികമായി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img