12:32am 03 May 2026
NEWS
നാപ്സ് ഖത്തർ മേഴ്സി കിറ്റ് നാലാം ഘട്ടം ഉദ്ഘാടനം ചെയ്തു.
28/01/2025  10:32 PM IST
നാപ്സ് ഖത്തർ മേഴ്സി കിറ്റ് നാലാം ഘട്ടം ഉദ്ഘാടനം ചെയ്തു.

നന്മണ്ട ഏരിയ പ്രവാസി സംഘം ഖത്തറിന്റെ ആഭിമുഖ്യത്തിൽ നിർധനരായ നിത്യരോഗികൾക്ക് മരുന്നിനും ഭക്ഷണത്തിനും വേണ്ടി നടപ്പിലാക്കിയ സഹായവിതരണ പദ്ധതിയായ മേഴ്സി കിറ്റ് നാലാം ഘട്ടം നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണ വേണി മാണിക്കോത്ത് നാപ്സ് ഫോർമർ വൈസ് പ്രസിഡണ്ട് അരവിന്ദൻ കപ്പള്ളിയിൽ നിന്നും ഗുണഭോക്തൃ രേഖ സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കഴിഞ്ഞ മുന്ന് ഘട്ടങ്ങളിലായി മുപ്പത്തിയഞ്ച് കുടുംബങ്ങൾക്കാണ് സഹായം നൽകിയത്. നാലാം ഘട്ടത്തിൽ പതിനൊന്ന് പേരെയാണ് പരിഗണിക്കുന്നത്. നന്മണ്ട നവോത്ഥാന നിലയത്തിൽ നടന്ന ചടങ്ങിൽ നാപ്സ് ഖത്തർ പത്താം വാര്‍ഷികാഘോഷങ്ങൾക്ക് കേക്ക് മുറിച്ചുകൊണ്ട് തുടക്കം കുറിച്ചു. ദീർഘകാലം പ്രവാസിയും നാപ്സ് ഖത്തറിന്റെ വളർച്ചയിൽ സ്തുത്യര്‍ഹമായ സേവനവും നിർവ്വഹിച്ച ബഷീർ നന്മണ്ടയെ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അംഗം മലയിൽ ശ്രീധരൻ പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചു കൊണ്ട് കുണ്ടൂർ ബിജു , ജയൻ നന്മണ്ട, ഹരീഷ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. മുനീർ കെ കെ സംഘടനയെ പരിചയപ്പെടുത്തി. നാപ്സ് വൈസ് ചെയര്‍മാൻ അമീർ ഇ കെ സ്വാഗതവും അഭിത്ത് നന്മണ്ട നന്ദിയും പറഞ്ഞു.ഉണ്ണികുളം നന്മണ്ട പഞ്ചയത്തുകളിൽ നിന്നുള്ള നാപ്സ് കുടുംബാംഗങ്ങൾ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img