NEWS
നന്ദകുമാർ റാവു സ്മാരക പുരസ്കാരങ്ങൾ വിതരണം ചെയ്തു
18/04/2024 04:00 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) മികച്ച സാങ്കേതിക ജീവനക്കാർക്കായി ഏർപ്പെടുത്തിയ പ്രഥമ നന്ദകുമാർ റാവു സ്മാരക പുരസ്കാരങ്ങൾ വിതരണം ചെയ്തു. വെരാവൽ റീജിയണൽ സ്റ്റേഷനിലെ അസിസ്റ്റൻ്റ് ചീഫ് ടെക്‌നിക്കൽ ഓഫീസർ ഡോ സുരേഷ് കുമാർ മൊജ്ജാദ, അതേ സ്റ്റേഷനിലെ ടെക്‌നിക്കൽ അസിസ്റ്റൻ്റ് എച്ച് എം ഭിന്ത് എന്നിവർക്കാണ് ഈ വർഷത്തെ പുരസ്കാരങ്ങൾ ലഭിച്ചത്. ദേശീയ ജൈവവൈവിധ്യ അതോറിറ്റി മുൻ ചെയർപേഴ്‌സൺ ഡോ ബി മീനാകുമാരി പുരസ്കാരങ്ങൾ വിതരണം ചെയ്തു. സിഎംഎഫ്ആർഐയിലെ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റായിരുന്ന നന്ദകുമാർ റാവുവിന്റെ സ്മരണക്കായി ഏർപ്പെടുത്തിയതാണ് അവാർഡ്.
സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ പി വിജയഗോപാൽ, ഡോ ഗ്രിൻസൻ ജോർജ്, ഡോ വി വി ആർ സുരേഷ്, ഹരീഷ് നായർ, കെ എസ്ശ്രീ കുമാരൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









