02:02pm 13 November 2026
NEWS
ഗ്രേറ്റ് മാൻ ഓഫ് ദി യൂണിവേഴ്സ് ഇന്ത്യയുടെ ആദ്യ മലയാളി നാഷണൽ ഡയറക്ടറായി നമിത വി.കെ; ദേശീയ തിരഞ്ഞെടുപ്പ് കൊച്ചിയിൽ.
10/07/2026  11:47 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഗ്രേറ്റ് മാൻ ഓഫ് ദി യൂണിവേഴ്സ് ഇന്ത്യയുടെ ആദ്യ മലയാളി നാഷണൽ ഡയറക്ടറായി നമിത വി.കെ; ദേശീയ തിരഞ്ഞെടുപ്പ് കൊച്ചിയിൽ

 

കൊച്ചി: രാജ്യാന്തര പുരുഷ വ്യക്തിത്വ മത്സരമായ Great Man of the Universe India 2026-യുടെ National Director ആയി മലയാളിയായ നമിത വി.കെ നിയമിതയായി. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് നമിത സ്വന്തമാക്കിയിരിക്കുന്നത്.

NAMAH by Namitha – Creative Production House-ന്റെ സ്ഥാപകയും ഉടമയുമായ നമിത വി.കെ, ഫാഷൻ, ഗ്രൂമിംഗ്, ഇവന്റ് പ്രൊഡക്ഷൻ, പേജ്ന്റ് മാനേജ്മെന്റ് എന്നീ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. നിരവധി ദേശീയതല ഫാഷൻ ഷോകൾ, ഗ്രൂമിംഗ് പരിപാടികൾ, ടാലന്റ് പ്ലാറ്റ്ഫോമുകൾ എന്നിവ വിജയകരമായി സംഘടിപ്പിച്ച അനുഭവസമ്പത്തോടെയാണ് അവർ ഈ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്.

Great Man of the Universe India 2026-ന്റെ ദേശീയ തിരഞ്ഞെടുപ്പ് ഇത്തവണ കൊച്ചിയിൽ നടക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ കൊച്ചിയിലെത്തും. വിവിധ ഘട്ടങ്ങളിലായുള്ള ഗ്രൂമിംഗ്, വ്യക്തിത്വ വിലയിരുത്തൽ, ഫാഷൻ റൗണ്ടുകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് ശേഷമായിരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വിജയികളെ തിരഞ്ഞെടുക്കുക.

ദേശീയ തലത്തിൽ വിജയിക്കുന്ന മത്സരാർത്ഥികൾക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് Great Man of the Universe അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളോടൊപ്പം ലോക വേദിയിൽ മത്സരിക്കാനുള്ള ഈ അവസരം ഇന്ത്യൻ യുവാക്കൾക്ക് പുതിയ സാധ്യതകൾ തുറന്നുകൊടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഈ വർഷം കൊച്ചിയിൽ ദേശീയതല തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത് കേരളത്തിന്റെ ഫാഷൻ, ഇവന്റ്, ടൂറിസം മേഖലകൾക്കും വലിയ പ്രാധാന്യം നൽകുന്നതാണെന്ന് നമിത വി.കെ പറഞ്ഞു. ദേശീയ തലത്തിലുള്ള മത്സരാർത്ഥികളും വിധികർത്താക്കളും, ബ്രാൻഡ് പങ്കാളികളും, അതിഥികളും കൊച്ചിയിലെത്തുന്നതോടെ നഗരം ഒരു പ്രധാന ദേശീയ പേജ്ന്റ് കേന്ദ്രമായി മാറുമെന്നും അവർ കൂട്ടിച്ചേർത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img