
ചെങ്ങന്നൂർ: തമിഴ്നാട്ടിലെ വിരുദനഗർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പോണ്ടിച്ചേരിക്ക് പോവുകയായിരുന്ന മേട്ടുപ്പാളയം എക്സ്പ്രസ്സിന്റെ സെക്കൻഡ് എസി കോച്ചിൽ കയറി ബാഗ് മോഷ്ടിച്ച് അവിടെ നിന്ന് മധുര- പുനലൂർ എക്സ്പ്രസ്സിൽ ബാഗുമായി സ്ഥലം വിട്ട തമിഴ്നാട് സ്വദേശി കുപ്രസിദ്ധ മോഷ്ടാവ് നാമക്കൽ സ്വദേശി ശ്രീധരൻ ( 32)
ആണ് ആർ.പി എഫ് വിരിച്ച വലയിൽ അകപ്പെട്ടത്. നൂതന സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗപ്പെടുത്തിയ ആർ. പി എഫ് മണിക്കൂറുകൾക്കകം കൊല്ലം റെയിൽവേ സ്റ്റേഷനിൽ വച്ച് അതിസാഹസികമായി പ്രതിയെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.
ബാഗ് നഷ്ടപ്പെട്ട യാത്രക്കാരനുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെട്ട് മോഷ്ടിച്ച ബാഗിൽ ഉണ്ടായിരുന്ന ആപ്പിൾ ഐഫോണിൻ്റെ ബ്ലൂടൂത്തിൻ്റെ സഹായത്തോടെ മോഷ്ടാവിന്റെ സഞ്ചാരപഥം മനസ്സിലാക്കിയ ക്രൈം ഇൻറലിജൻസ് ഉദ്യോഗസ്ഥർ മോഷ്ടാവിനെ കൊല്ലത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് പിടി കൂടുകയായിരുന്നു.. നഷ്ടപ്പെട്ട ബാഗിൽ ഉണ്ടായിരുന്ന മുഴുവൻ സാധനവും കണ്ടെടുത്തു. ഏകദേശം ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന ആപ്പിൾ ഐഫോൺ, ലാപ്ടോപ് മുതലായ സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നത്.തിരുനെൽവേലിയിൽ നിന്നും പോണ്ടിച്ചേരിയിലേക്ക് പോകയായിരുന്ന ഹമുദാ ഉമർ എന്ന ഐ.ടി. ഉദ്യോഗസ്ഥന്റെ ബാഗ് ആണ് നഷ്ടപ്പെട്ടത്.
പ്രതിയെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും മധുരയിൽ നിന്ന് ലഭിക്കാതിരുന്നിട്ടും സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി പ്രതിയുടെ നീക്കങ്ങൾ മന:സ്സിലാക്കിയ കൊല്ലം അർ പി എഫ് ഉദ്യോഗസ്ഥരും, ക്രൈം ഇൻ്റെലിജൻസ് ഉദ്യോഗസ്ഥരും സംയുക്തമായി അന്വേഷണം ഊർജ്ജിതമാക്കുക യും ഒടുവിൽ പ്രതി യിലേക്ക് എത്തിച്ചേരുകയും ചെയ്യുകയാണുണ്ടായത്. തിരുനെൽവേലി, മധുര, വിരുതനഗർ എന്നി റെയിൽവേ സ്റ്റേഷനുകളിൽ മുൻപ് നടന്ന മോഷണവുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിലും വിശദമായ ചോദ്യം ചെയ്യൽ നടത്തി.വിശദമായ മെഡിക്കൽ പരിശോധനക്ക് ശേഷം മധുരയിൽ നിന്ന് വന്ന ഗവ: റെയിൽവേ പോലീസിന് പ്രതിയെ, തൊണ്ടിമുതലുകളടക്കം കൈമാറി..
ആർ പി എഫ്കൊല്ലം സർക്കിൾ ഇൻസ്പെക്ടർ അനീഷ്.ടി. ആർ, തിരുവനന്തപുരം ക്രൈം ഇൻ്റെലിജൻസ് ഉദ്യോഗസ്ഥരായ ജിപിൻ എ ജെ പ്രൈസ് മാത്യു, ഫിലിപ്സ് ജോൺ, ജ്യോതിദ്രൻ, ജോസ്.എസ്. വി, വിപിൻ. ജി , മധു,എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ നാടകീയമായി പിടികൂടിയത്.











