09:43am 04 September 2026
NEWS
മൂന്നാമത് സാമൂഹിക സംരംഭകത്വ പുരസ്കാരം പ്രഖ്യാപിച്ച് 'നമ'
02/09/2026  07:30 PM IST
nila
മൂന്നാമത് സാമൂഹിക സംരംഭകത്വ പുരസ്കാരം പ്രഖ്യാപിച്ച് നമ

 


​ദോഹ: സാമൂഹിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്ന ആശയങ്ങളെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി സാമൂഹിക വികസന കേന്ദ്രമായ 'നമ' (Nama) മൂന്നാമത് സാമൂഹിക സംരംഭകത്വ പുരസ്കാരം (Social Entrepreneurship Award) പ്രഖ്യാപിച്ചു. ഖത്തർ ഫൗണ്ടേഷൻ ഫോർ സോഷ്യൽ വർക്കിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നമ.
​യുവാക്കൾ, സംരംഭകർ, സാമൂഹിക പ്രസക്തിയുള്ള പദ്ധതികളുടെ ഉടമകൾ എന്നിവരെ ലക്ഷ്യമിട്ടാണ് പുരസ്കാരം നൽകുന്നത്.മികച്ച സാമൂഹിക സംരംഭകത്വ ആശയം (Best Idea): 1,00,000 ഖത്തറി റിയാൽ.
​മികച്ച നിലവിലുള്ള സാമൂഹിക സംരംഭം (Best Existing Project): 2,00,000 ഖത്തറി റിയാൽ.
​സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ മത്സരം: ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സ്കൂളുകൾക്കായി ആകെ 60,000 ഖത്തറി റിയാൽ.എന്നിങ്ങനെയാണ് മത്സര വിഭാഗങ്ങളും സമ്മാനത്തുകയും.ഇത്തവണ തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് അവരുടെ ആശയങ്ങൾ കൂടുതൽ പ്രായോഗികവും സുസ്ഥിരവുമാക്കാൻ സഹായിക്കുന്ന പ്രത്യേക പരിശീലന പരിപാടി (Intensive Training) നൽകുമെന്ന് നമ എക്സിക്യൂട്ടീവ് ഡയറക്ടർ ഘാനം സലാ അൽ-അലി അറിയിച്ചു.2024-ൽ തുടക്കം കുറിച്ച പുരസ്കാരത്തിന്റെ രണ്ടാം പതിപ്പ് മുതൽ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തിയിരുന്നു. 31 സ്കൂളുകളാണ് കഴിഞ്ഞ വർഷം പങ്കെടുത്തത്.
​സാമൂഹിക പ്രശ്നങ്ങളുടെ കൃത്യത, നിർദ്ദേശിക്കുന്ന പരിഹാരത്തിന്റെ സുസ്ഥിരത, നടപ്പിലാക്കാനുള്ള സാധ്യത എന്നിവ വിലയിരുത്തിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. താല്പര്യമുള്ളവർക്ക് നമയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img