11:33pm 02 May 2026
NEWS
നക്ഷത്രയുടെ രാജനീഷ് നദി പ്രകാശനം ചെയ്തു
04/04/2026  03:48 PM IST
നാസർ
നക്ഷത്രയുടെ രാജനീഷ് നദി  പ്രകാശനം ചെയ്തു

കോഴിക്കോട് : പി. ആർ സോംദേവ് രചിച്ചനക്ഷത്രയുടെ രാജനീഷ് നദിയെന്ന നോവൽ പ്രകാശനം ചെയ്തു .  ഡി . സി ബുക്സ്  കെ. എൽ. എഫ് ഹാളിൽ  വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മകൾ ഷാഹിന ബഷീറാണ് പുസ്തകം പ്രകാശനം ചെയ്തത്. ഗാനരചയിതാവ് ഷിബു ചക്രവർത്തി, ആർടിസ്റ്റ് മദനൻ,
സംവിധായകൻ ടോം ഇമ്മട്ടി തുടങ്ങിയവർ മുഖ്യാ തിഥികളായി. പുസ്തകത്തിൽ പരാമർശിച്ച വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചയിൽ പ്രണയവും അസ്തിത്വവാദവും ഓഷോയുടെ പ്രണയ സങ്കല്പങ്ങളും ബഷീർ രചിച്ച പ്രണയലേഖനമെന്ന പുസ്തകവും വിഷയമായി. ബഷീർ ജീവിച്ചിരുന്നെങ്കിൽ സോംദേവ് രചിച്ച പുസ്തകത്തിന്റെ പ്രകാശനത്തിൽ ഏറ്റവുമധികം സന്തോഷിക്കുക അദ്ദേഹമായിരിക്കുമെന്ന് ഷാഹിന തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.ചടങ്ങിൽ  പ്രശാന്ത് ഭാവ,ഒ. വിജേഷ്, രാജു നാറാണതറ വി. ജെ. ടിംസൻ,റിനോയ് ജോസ് എന്നിവർ
സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img