08:10am 29 November 2026
NEWS
നൈപുണ്യ ഏയ്ഞ്ചലിക് വോയ്സ് 2026 വർണ്ണാഭമായി സമാപിച്ചു. രാജഗിരി ക്രിസ്തുജയന്തി കിൻഡർ ഗാർട്ടൻ സ്കൂൾ ജേതാക്കളായി.
28/11/2026  05:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നൈപുണ്യ ഏയ്ഞ്ചലിക് വോയ്സ്  2026 വർണ്ണാഭമായി സമാപിച്ചു. രാജഗിരി ക്രിസ്തുജയന്തി കിൻഡർ ഗാർട്ടൻ സ്കൂൾ ജേതാക്കളായി.
HIGHLIGHTS

നൈപുണ്യ പബ്ലിക് സ്കൂൾ കൊച്ചി സംഘടിപ്പിച്ച എയ്ഞ്ചലിക് വോയിസസ് 2026 കിഡ്സ് ഫെസ്റ്റ് റവ. ഡോ. മാർട്ടിൻ കല്ലുങ്കൽ ഉദ്ഘാടനം നിർവഹിക്കുന്നു. ജോസഫ് പി.കെ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ആൽവിൻ കീഴ്ത്തറ, ഫാ. ജെയിംസ് തൊട്ടിയിൽ, പ്രിൻസിപ്പൽ ബോബി ജോസഫ്, ഹെഡ്മിസ്ട്രസ് സജിനി പോൾ, വൈസ് പ്രിൻസിപ്പൽ സോജിമോൾ വി സി എന്നിവർ സമീപം.

കൊച്ചി: തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂൾ കിൻഡർഗാർട്ടൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾ കിഡ്സ് ഫെസ്റ്റ് ‘ഏയ്ഞ്ചലിക് വോയ്സ് 2026’ വർണ്ണാഭമായ പരിപാടികളോടെ  സമാപിച്ചു. രാവിലെ 9.00 മണിക്ക് നടന്ന ചടങ്ങിൽ റവ. ഫാ. മാർട്ടിൻ കല്ലിങ്കൽ മേള  ഉദ്ഘാടനം ചെയ്തു .മേളയിൽ രാജഗിരി ക്രിസ്തുജയന്തി കിൻഡർ ഗാർട്ടൻ ഓവറോൾ ചാമ്പ്യൻമാരായി കിരീടം ചൂടി.സെൻറ് പീറ്റേഴ്സ് സീനിയർ  സെക്കണ്ടറി സ്കൂൾ, കാടായിരുപ്പ്  ഫസ്റ്റ് റണ്ണേഴ്സ് അപ്പ് കിരീടവും, രാജഗിരി ജീവ സിഎംഐ  സെൻട്രൽ സ്കൂൾ  സെക്കൻഡ് റണ്ണേഴ്സ് അപ്പ് കിരീടവും  കരസ്ഥമാക്കി.
3 മുതൽ 6 വയസ്സുവരെയുള്ള ഏകദേശം 1,000 കുരുന്നുകളാണ് 30-ഓളം സ്കൂളുകളെ പ്രതിനിധീകരിച്ച് മേളയിൽ പങ്കെടുത്തത്. ഡാൻസ്, കഥപറച്ചിലും ആക്ഷൻ സോംഗും, ക്രയോൺസ് കളറിംഗ്, ഷോ ആൻഡ് ടെൽ തുടങ്ങിയ  വിവിധ വ്യക്തിഗത, ഗ്രൂപ്പ് മത്സരങ്ങളിൽ കുട്ടികൾ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിച്ചു. മത്സരങ്ങൾക്കൊപ്പം ഒരുക്കിയ കുട്ടികളുടെ പ്രത്യേക കലാപരിപാടികൾ, പ്രദർശനങ്ങൾ, വിവിധ സ്റ്റാളുകൾ എന്നിവ മേളയ്ക്ക് കൂടുതൽ മിഴിവേകി.
ഉച്ചയ്ക്ക് 2.00 മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് വൈസ് പ്രസിഡന്റും സിഇഒയുമായ ആന്റോ ജോർജ് ടി വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.  എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.  സൈമൺ പള്ളുപ്പേട്ട, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.  ജെയിംസ് തൊട്ടിയിൽ, ഫാ. ആൽവിൻ കീഴ്ത്തറ, പ്രിൻസിപ്പൽ ബോബി ജോസഫ്, PTA President Sibin KR, ഹെഡ് മിസ്ട്രസ് സജിനി പോൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. മേളയുടെ  ഭാഗമായി നടന്ന ലക്കി ഡ്രോയിൽ എവ്ലിൻ സ്വരൂപ്  (സെൻറ് പീറ്റേഴ്സ് സീനിയർ  സെക്കണ്ടറി സ്കൂൾ) വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img