08:30am 12 November 2026
NEWS
556 മത് ഗുരു നാനാക്ക് ജയന്തിയ്ക്ക് മുന്നോടിയായി നഗര സങ്കീർത്തനം നടത്തി .
02/11/2025  08:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
556 മത്  ഗുരു നാനാക്ക് ജയന്തിയ്ക്ക് മുന്നോടിയായി   നഗര സങ്കീർത്തനം നടത്തി .

ധൈര്യവും , സത്യസന്ധതയും , നിസ്വാർത്ഥ സേവനവും,  ധാർമ്മിക ശക്തിയും സമന്വയിപ്പിച്ച്  കൊച്ചി നഗരത്തിൽ സിക്ക് സമുദായം   556 മത്  ഗുരു നാനാക്ക് ജയന്തിയ്ക്ക് മുന്നോടിയായി   നഗര സങ്കീർത്തനം നടത്തി . രാവിലെ 7 മണിയോടെ  സ്ത്രീ സമൂഹം  കൈയിൽ ജലവുമേന്തി, ചൂലുമായി പ്രതീകാത്മകമായി  വീഥികൾ ശുചീകരിച്ച്  നടന്ന് പുഷ്പങ്ങൾ വിതറി. 1699 ൽ  10 മത് ഗുരുവായ ഗുരു ഗോവിന്ദ് സിംങ്  തൻ്റെ 5 പ്രിയരായ ഭായി ദയാ സിങ്, ധർമ് സിങ്, ഹിമ്മത്ത് സിംങ് , മോഹകാം സിംങ് , സാഹിബ് സിങ്  എന്നിവരെ   അമ്യത സ്നാനം ചെയ്യിച്ച്    ധാർമിക അധ്യാത്മിക കേന്ദ്രമായ ഖൽസയുടെ ചുമതല ഏൽപ്പിച്ചു.  പഞ്ച പ്യാരെ  ( അഞ്ച് പ്രിയപ്പെട്ടവർ ) മാരായ ഇവർക്ക് സിക്ക് സമുദായത്തിൽ  പ്രധാനപ്പെട്ട  സ്ഥാനം കൽപ്പിച്ചു നൽകിയിട്ടുണ്ട്. ഇതിൻ്റെ പ്രതീകമായി കൊച്ചിയിൽ നടന്ന  നഗര സങ്കീർത്തനത്തിൽ  പഞ്ച പ്യാരെമാരെ  മാരുടെ സങ്കൽപ്പത്തിൽ അമൻദീപ് സിംങ് , അമൃക് സിംങ് , സത്പാൽ സിംങ് , ജംഗ് ജീത് സിംങ് , സന്ദീപ് സിംങ് എന്നിവരുടെ നേതൃത്വത്തിൽ വാഹനത്തിൽ  ഗുരു ഗ്രന്ഥ സാഹിബുമായി  പ്രാർത്ഥനകളോടെ  നഗര സങ്കീർത്തനവും , നഗരത്തിൽ സൗജന്യ ഭക്ഷണവും നൽകി. ഗുരുദ്വാര സിംങ് സഭ കൊച്ചി ഭാരവാഹികളായ  അവതാർ സിംങ് , ജഗ്ജിത് സിംങ് , ബൽജീത്ത് സിംങ് , ദീപക്ക് വഞ്ചാനി, അ രവീന്ദ്രർ കൗർ, വീരു കൗർ, റാണി  സേഥി , എന്നിവർ നേതൃത്വം നൽകി. നവംബർ 5 ബുധനാഴ്ച്ചയാണ് ഗുരു നാനാക്ക് ജയന്തി

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img