05:15am 13 November 2026
NEWS
കോട്ട ചിരക്കര കാവിൽ നാഗപ്രതിഷ്ഠ ചടങ്ങുകൾ ശനി മുതൽ
06/03/2026  03:44 PM IST
NILA
കോട്ട ചിരക്കര കാവിൽ നാഗപ്രതിഷ്ഠ  ചടങ്ങുകൾ ശനി മുതൽ

കോട്ട : ചിരക്കര കാവിലെ നാഗ പ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് ( ശനി, മാർച്ച് 7) മുതൽ 14 വരെ നടക്കും.
വർഷങ്ങളായി പൂജകൾ മുടങ്ങി കിടന്ന കാവിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രതിഷ്ഠാ കർമ്മങ്ങൾ പാമ്പുമ്മേക്കാവ് ബ്രഹ്‌മശ്രീ വല്ലഭൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. ശനി മുതൽ എല്ലാ ദിവസവും രാവിലെ 6.30 ന് പായസഹോമം, വൈകിട്ട് 6.30 മുതൽ സർപ്പബലി എന്നിവ നടക്കും.
14 ന് രാവിലെ 6.30ന് കലശ പൂജക്ക് ശേഷം 9 നാണ് നാഗപ്രതിഷ്ഠ. 11 ന് നൂറും പാലും , 1 ന് അന്നദാനം , വൈകിട്ട് 6.30 മുതൽ സർപ്പബലി എന്നിവ നടക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.