11:40am 24 August 2026
NEWS
28 പുതിയ ഉൽപ്പന്നങ്ങൾക്ക് കൂടി ജിഐ രജിസ്ട്രേഷൻ നേടാൻ പിന്തുണ നൽകി നബാർഡ്
17/07/2026  06:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
28 പുതിയ ഉൽപ്പന്നങ്ങൾക്ക് കൂടി ജിഐ രജിസ്ട്രേഷൻ നേടാൻ പിന്തുണ നൽകി നബാർഡ്

മുംബൈ: രാജ്യത്തിൻ്റെ പരമ്പരാഗത ഉൽപ്പന്നങ്ങൾക്കും ഗ്രാമീണ സംരംഭകർക്കും കൂടുതൽ വിപണിസാധ്യത ഒരുക്കുന്നതിന്റെ ഭാഗമായി 28 പുതിയ ഉൽപ്പന്ന ങ്ങൾക്ക് കൂടി ഭൗമശാസ്ത്ര സൂചിക (ജിഐ) രജിസ്ട്രേഷൻ ലഭ്യമാക്കാൻ നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവല പ്മെൻറ്(നബാർഡ്) പിന്തുണ നൽകി.

ഇതോടെ നബാർഡിൻ്റെ സഹായത്തോടെ ജിഐ അംഗീകാരം നേടിയ ഉൽപ്പന്ന ങ്ങളുടെ എണ്ണം 176 ആയി. കൈത്തറി, കരകൗശല ഉൽപ്പന്നങ്ങൾ, മുളശിൽപം, ലോഹശിൽപം, സംഗീതോപകരണങ്ങൾ തുടങ്ങിയവയാണ് പുതുതായി പട്ടികയിൽ ഇടംനേടിയത്. ബിഹാറിലെ നളന്ദ ബവൻബൂട്ടി സാരി, ഗയ പത്തർകട്ടി സ്റ്റോൺ ക്രാഫ്റ്റ്, ജാർഖണ്ഡിലെ കുചായ് സിൽക്ക് സാരി , അസമിലെ ബാ ശിൽപ് (മുളശിൽപം) , ബിഹു പേപ്പ , ഹിമാചൽ പ്രദേശിലെ വുഡ് കാർവിങ് ക്രാഫ്റ്റ് , മധ്യപ്രദേശിലെ ഖജുരാഹോ മെറ്റൽ ക്രാഫ്റ്റ് എന്നിവ പുതുതായി ജിഐ രജിസ്ട്രേഷൻ നേടിയ ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു.

നബാർഡിൻ്റെ ജിഐ പദ്ധതികളിലൂടെ രാജ്യത്തെ 13,000-ത്തിലധികം കരകൗശല തൊഴിലാളി കളെയും ഉൽപ്പാദകരെ യും ഉയർന്ന മൂല്യമുള്ള വിപണി കളുമായി ബന്ധിപ്പിച്ച തായും ഇതുവഴി *50,000-ത്തിലധികംനേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും അധികൃതർ അറിയിച്ചു. ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് മികച്ച വില യും വിപണന സാധ്യത യും ഉറപ്പാക്കുക യാണ് പദ്ധതിയുടെ ലക്ഷ്യം.

ജിഐ രജിസ്ട്രേഷൻ, ബ്രാൻഡിങ്, ഡിജിറ്റൽ വിപണനം, കയറ്റുമതി, ഉൽപ്പാദക കൂട്ടായ്‌മകളുടെ രൂപവത്കരണം എന്നിവയ്ക്കായി പ്രത്യേക സൗകര്യകേന്ദ്രങ്ങളും ജിഐ സ്റ്റോറുകളും സ്ഥാപിക്കാൻ നബാർഡ് പിന്തുണ നൽകുന്നുണ്ട്. രാജ്യത്തിൻ്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനും ഈ ഇടപെടലുകൾ സഹായിക്കുമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്‌ണൻ വി പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img