04:00am 15 August 2026
NEWS
ഗ്രാമീണ ഹരിത അടിസ്ഥാനസൗകര്യ വികസനത്തിന് നബാർഡ്-മഹാപ്രീത് ധാരണാപത്രം
22/07/2026  04:13 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഗ്രാമീണ ഹരിത അടിസ്ഥാനസൗകര്യ വികസനത്തിന് നബാർഡ്-മഹാപ്രീത് ധാരണാപത്രം

 

മുംബൈ: രാജ്യത്തെ ഗ്രാമീണ മേഖലകളിൽ ഹരിതവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതുമായ അടിസ്ഥാനസൗകര്യ പദ്ധതികൾ നടപ്പാക്കുന്നതിനായി നബാർഡും (NABARD) മഹാരാഷ്ട്ര സർക്കാർ സ്ഥാപനമായ മഹാത്മാ ഫുലെ റിന്യൂവബിൾ എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ടെക്‌നോളജി ലിമിറ്റഡും (MAHAPREIT) ധാരണാപത്രത്തിൽ ഒപ്പുവച്ചു. മഹാരാഷ്ട്രയെ പ്രാരംഭ കേന്ദ്രമാക്കി ഗ്രാമപഞ്ചായത്തുകൾ, പൊതുസ്ഥാപനങ്ങൾ, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ സുസ്ഥിര വികസനത്തിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഹരിത ഊർജം, സർക്കാർ കെട്ടിടങ്ങളുടെ കാർബൺ പുറന്തള്ളൽ കുറയ്ക്കൽ, ഗ്രാമപഞ്ചായത്ത് അടിസ്ഥാനസൗകര്യ വികസനം, ജലപമ്പിങ് പദ്ധതികൾ, സർക്കാർ ആശുപത്രികൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ശുദ്ധ ഊർജ വിനിയോഗം തുടങ്ങിയ മേഖലകളിൽ സംയുക്തമായി പദ്ധതികൾ നടപ്പാക്കും. ബയോഗ്യാസ്, ബയോഎനർജി ഉൽപ്പാദനം, കാർഷിക അവശിഷ്ടങ്ങളുടെ പ്രയോജനപ്പെടുത്തൽ, സോളാർ അധിഷ്ഠിത മൈക്രോ കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ എന്നിവയ്ക്കും ധനസഹായം നൽകും.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img