07:39pm 27 August 2026
NEWS
ഗ്രാമീണ വികസന പദ്ധതികൾക്ക് ധനസഹായം നൽകാൻ നബാർഡും നബ്ഫിഡും
27/08/2026  06:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗ്രാമീണ വികസന പദ്ധതികൾക്ക് ധനസഹായം നൽകാൻ നബാർഡും നബ്ഫിഡും

ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റും (NABARD) നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെന്റും (NaBFID) ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ഈ പങ്കാളിത്തത്തിലൂടെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, കൃഷി അധിഷ്ഠിത മൂല്യ ശൃംഖലകൾ എന്നിവ ശക്തിപ്പെടുത്താൻ കുറഞ്ഞ നിരക്കിൽ ദീർഘകാല വായ്പകൾ ലഭ്യമാക്കും. കുടിവെള്ള പദ്ധതികൾ, ജലസേചനം, കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ, റൂറൽ റോഡുകൾ, പാലങ്ങൾ, കംപ്രസ്ഡ് ബയോഗ്യാസ് എന്നിവയുൾപ്പെടെയുള്ള പദ്ധതികൾക്ക് സംയുക്തമായി ഫണ്ട് കണ്ടെത്താനും ഉപദേശം നൽകാനും ഇരു സ്ഥാപനങ്ങളും സഹകരിക്കും.

ഗ്രാമീണ-നഗര വ്യത്യാസം കുറയ്ക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും ഈ സഹകരണം സഹായിക്കുമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ വി., നബ്ഫിഡ് മാനേജിംഗ് ഡയറക്ടർ രാജ്കിരൺ റായ് ജി എന്നിവർ വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img