
പെരുമ്പാവൂര്‍: ഒക്കല്‍ ഗണേശോത്സവ സമിതിയുടെ മാധ്യമശ്രേഷ്ഠ പുരസ്‌കാരം ജന്മഭൂമി കൊച്ചി ബ്യൂറോ ചീഫ് എന്‍.പി. സജീവിന്. മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ വാര്‍ത്തകളും ലേഖന പരമ്പരകളും കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നത്. കാലടി സംസ്‌കൃത സര്‍വകലാശാലയുടെ വളര്‍ച്ചയ്ക്ക് ആധാരമായ വാര്‍ത്തകള്‍, അതിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുറന്നു കാണിച്ചുകൊണ്ടുള്ള ശ്രദ്ധേയമായ ലേഖനങ്ങള്‍, എസ്എന്‍ഡിപി യോഗം കുന്നത്തുനാട് യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. കര്‍ണന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച കര്‍ണപര്‍വ്വം എന്ന പുസ്തകം എന്നിവയെല്ലാം പരിഗണിച്ചാണ് ഗണേശോത്സവ സമിതി പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. നാളെ വൈകിട്ട് ഏഴിന് ഗണേശോത്സവ മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് ആഘോഷ സമിതി ചെയര്‍മാന്‍ ടി.എസ്. ബൈജു, കണ്‍വീനര്‍ എന്‍.വി. മജേഷ് എന്നിവര്‍ അറിയിച്ചു.
Photo Courtesy - Google








