12:07am 04 September 2026
NEWS
പീഡിയാട്രിക് എമർജൻസി മെഡിസിനിലെ വിപ്ലവകരമായ മാറ്റങ്ങൾ ചർച്ച ചെയ്ത് എൻ.എ.പി.ഇ.എം ദേശീയ സമ്മേളനം
03/03/2025  07:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പീഡിയാട്രിക് എമർജൻസി മെഡിസിനിലെ വിപ്ലവകരമായ മാറ്റങ്ങൾ ചർച്ച ചെയ്ത് എൻ.എ.പി.ഇ.എം ദേശീയ സമ്മേളനം

തിരുവനന്തപുരം : പീഡിയാട്രിക് എമർജൻസി മെഡിസിനിലെ വിപ്ലവകരമായ മാറ്റങ്ങളും മേഖലയിൽ കൈവരിച്ചിരിക്കുന്ന മുന്നേറ്റങ്ങളും ചർച്ച ചെയ്ത് എൻ.എ.പി.ഇ.എം ദേശീയ സമ്മേളനം. 'മേക്കിങ് ദ് ഇ.ഡി പീഡിയാട്രിക് റെഡി' എന്ന വിഷയത്തിൽ കിംസ്ഹെൽത്ത്, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) ട്രിവാൻഡ്രം ചാപ്റ്റർ, ഐഎപി കേരള ചാപ്റ്റർ, ഐഎപി പിഇഎം ചാപ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന് വന്നിരുന്ന ദ്വിദിന ദേശീയ സമ്മേളനം സമാപിച്ചു. രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നുമായി അൻപതോളം ആരോഗ്യവിദഗ്ദ്ധർ സെഷനുകൾക്ക് നേതൃത്വം നൽകുകയും മുന്നൂറോളം ഡോക്ടറുമാർ കോണ്‍ക്ലേവില്‍ പങ്കെടുക്കുകയും ചെയ്തു.

ശനിയാഴ്ച ആരംഭിച്ച കോൺക്ലേവ് കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള ഉദ്ഘാടനം ചെയ്തു. "എമർജൻസി മെഡിസിൻ രംഗത്ത് ഇന്ത്യ കൈവരിച്ചിരിക്കുന്ന പുരോഗതി ഏറെ പ്രശംസനീയവും പ്രതീക്ഷാർഹവുമാണ്. രാജ്യത്തെ ആരോഗ്യ മേഖല  അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു. ഉയർന്ന  നിലവാരത്തിലുള്ള സേവനങ്ങൾ ഇന്ന് നമ്മുടെ രാജ്യത്ത് ലഭ്യമാണ്. പീഡിയാട്രിക് എമർജൻസി മെഡിസിൻ വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങൾ ഉൾപ്പെടെ ഈ വികാസത്തിന്റെ ഗുണഭോക്താക്കളാകുന്നുവെന്ന്  ഉറപ്പാക്കണം."  - ഡോ. എം.ഐ സഹദുള്ള പറഞ്ഞു.

തിരുവനന്തപുരം കിംസ്ഹെൽത്ത്, അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, എസ്.പി മെഡിഫോർട്ട് എന്നിവിടങ്ങളിലായി അഞ്ച് പ്രീ-കോൺഫറൻസ് വർക്ക്ഷോപ്പുകളും സംഘടിപ്പിചിരുന്നു.

പീഡിയാട്രിക് എമർജൻസി കെയറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള രോഗനിർണ്ണയം, ശിശുക്കളിലെ സിപിആർ പരിശീലനം, ബയോമാർക്കറുകളുടെ ഉപയോഗം, സുരക്ഷിതമായ സെഡേഷനുകൾ, വിഷബാധകൾ, പീഡിയാട്രിക്‌സിലെ ഇക്കോ-എമാർജൻസികൾ എന്നിവയെ നേരിടുന്നത്,   വിഭവ ദൗർലഭ്യമുള്ള സാഹചര്യങ്ങളിൽ കുട്ടികളുടെ അടിയന്തര പരിചരണം, പോക്സോ കേസുകളും നിയമപരമായ വെല്ലുവിളികളും, കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ  തുടങ്ങിയ വിഷയങ്ങള്‍ കോണ്‍ക്ലേവില്‍ പ്രധാന ചര്‍ച്ചകളായി. 

ഫോട്ടോ ക്യാപ്ഷൻ: 16-ാമത് പീഡിയാട്രിക് എമർജൻസി മെഡിസിൻ ദേശീയ സമ്മേളനം കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. എൻ.എ.പി.ഇ.എം ഓർഗനൈസിംഗ് ചെയർപേഴ്സണും കിംസ്ഹെൽത്തിലെ പീഡിയാട്രിക് എമർജൻസി ആൻഡ് ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടന്റും മെഡിക്കൽ സൂപ്രണ്ടുമായ ഡോ. പ്രമീള ജോജി, ഐഎപി പിഇഎം ചാപ്റ്റർ 2025 ദേശീയ പ്രസിഡന്റ് ഡോ. എ.കെ ഗോയൽ, ഐഎപി കേരള സ്റ്റേറ്റ് പ്രസിഡന്റ് ഡോ. റിയാസ് ഐ എന്നിവർ സമീപം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img