
സാനു മാഷിന്റെ കൈപ്പടയിലുള്ള ഒരു അഭിനന്ദനം ലഭിക്കുകയെന്നത് വളരെ യധികം സന്തോഷം നൽകുന്നുവെന്ന് എൻ. എസ് മാധവൻ പറഞ്ഞു. സാനുമാഷും ജസ്റ്റിസ് വി ആർ കൃഷ്ണയ്യരും ഡോ. ഐ. കെ. രാമചന്ദ്രനും ദർമ്പാർ ഹാൾ ഗ്രൗണ്ടിൽ നടക്കുന്നത് കാണുകയെന്നത് ഏറ്റവും ഹൃദയാമായിരുന്നു ആദരവോടെയാണ് നോക്കി നിന്നിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എം. കെ. സാനു ഫൗണ്ടേഷൻ ഏർപ്പടുത്തിയ എം. കെ. സാനു ഗുരുപ്രസാദ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എൻ. എസ് മാധവൻ.ഫൌണ്ടേഷൻ ചെയർമാൻ പ്രൊഫ എം തോമസ് മാത്യു, അധ്യക്ഷത വഹിച്ചു. മലയാളത്തിന്റെ ഓരോ വാക്കിന്റെയും വിലയറി യാ വുന്ന വ്യക്തിയായിരുന്നു വെന്ന് മാത്രമല്ല ആഗോള ഇടതു പക്ഷം എന്ന് പറയാവുന്ന നിലപാടായിരുന്നു എം. കെ. സാനുവിന്റേതെന്നും മനോരമ ന്യൂസ് ഡയറക്ടർ ജോണി ലുക്കോസ് അഭിപ്രായപ്പെട്ടു. സാനു മാഷ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയതുപോലെ യുള്ള ശൂന്യതയാണ് തനിക്കെന്ന് കെ. ആർ മീര അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം ഐ., എം.എസ് രഞ്ജിത് എന്നിവർ പ്രസംഗിച്ചു. എം. തോമസ് മാത്യു, പുരസ്‌കാരം എൻ എസ് മാധവന് സമർപ്പിച്ചു.
Photo Courtesy - Google











