07:07pm 11 November 2026
NEWS
ചെയ്യാത്ത തെറ്റിനാണ് പാലോട് രവി ശിക്ഷ അനുഭവിച്ചതെന്ന് എൻ ശക്തൻ
27/07/2025  08:33 PM IST
nila
ചെയ്യാത്ത തെറ്റിനാണ് പാലോട് രവി ശിക്ഷ അനുഭവിച്ചതെന്ന് എൻ ശക്തൻ

കോൺ​ഗ്രസ് നേതാവ് പാലോട് രവി ശിക്ഷ അനുഭവിച്ചത് ചെയ്യാത്ത തെറ്റിനെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ ചുമതലയുള്ള എൻ ശക്തൻ. കോൺഗ്രസുകാർക്ക് ശത്രു കോൺഗ്രസുകാർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വിവാദമായ ശബ്ദരേഖ കേട്ടപ്പോൾ പാലോട് രവിയെ കുറ്റപ്പെടുത്തേണ്ടിയിരുന്നില്ല എന്ന് തോന്നിയെന്നും എൻ ശക്തൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് മൂന്നാം സ്ഥാനത്ത് പോകുമെന്നും സംസ്ഥാനത്ത് ഇടത് മുന്നണി ഭരണം തുടരുമെന്നും കോൺ​ഗ്രസ് ഇല്ലാതാകുമെന്ന പാലോട് രവിയുടെ ഫോൺ സംഭാഷണം വലിയ വിവാദമായിരുന്നു. ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ രവി ഡിസിസി അധ്യക്ഷപദവി രാജിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ശക്തന് ഡിസിസി പ്രസിഡന്റിന്റെ ചുമതല നൽകിയത്. 

പ്രവർത്തനം ശക്തമാക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് പറയുന്നതിൽ തെറ്റില്ലെന്ന് എൻ ശക്തൻ പറഞ്ഞു. പക്ഷേ പാലോട് രവി പറഞ്ഞ ചില വാക്കുകൾ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ഏറ്റവും അടുത്തുവന്നിരിക്കുന്ന സമയമാണ്. അതുകൊണ്ടുതന്നെ ഡിസിസി അധ്യക്ഷ സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് വളരെയേറെ പ്രവർത്തിക്കാനുള്ള സമയമാണിതെന്നും എൻ ശക്തൻ കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img