10:14pm 08 September 2026
NEWS
വയോധികന്റെ മരണത്തിൽ ദുരൂഹത
13/04/2026  08:48 PM IST
NILA
വയോധികന്റെ മരണത്തിൽ ദുരൂഹത

 

​ചെങ്ങന്നൂർ: കഴിഞ്ഞ മാസം അന്തരിച്ച വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മരുമകൾ പോലീസിൽ പരാതി നൽകി. പുലിയൂർ പടിഞ്ഞാറേ പറമ്പിൽ ബിൻസ് ഭവനിൽ യേശുദാസി (70)ന്റെ മരണത്തിലാണ് മരുമകൾ  ലീന        ബിൻസ്  ചെങ്ങന്നൂർ പോലീസിനും എംഎൽ. പഎ സജി ചെറിയാനും പരാതി നൽകിയത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാണ് പരാതിയിലെ ആവശ്യം.
​കഴിഞ്ഞ മാസം 20നാണ് യേശുദാസ് മരിച്ചത്. 24-ന് പുലിയൂർ ഓർത്തഡോക്സ് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടന്നു. 20-ന് രാവിലെ രക്തം ഛർദിച്ചതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. എന്നാൽ ഈ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും സ്വത്ത് തട്ടിയെടുക്കാൻ ബോധപൂർവമായ നീക്കങ്ങൾ നടന്നെന്നുമാണ് ലാലി ബിനു ആരോപിക്കുന്നത്.
യേശുദാസിന്റെ മകൻ ബിൻസ് 2017-ൽ മരണപ്പെട്ടിരുന്നു. മകൾ ബിൻസിയും മരുമകളും മക്കളുമാണ് പരേതന്റെ നിയമപരമായ അവകാശികൾ. ഈ അവകാശികൾ ജീവിച്ചിരിക്കെ, യേശുദാസിന്റെ സഹോദരൻ ഗബ്രിയേൽ മാമനും ഹോം നേഴ്സും ചേർന്ന് പരേതന്റെ ബാങ്ക് അക്കൗണ്ടുകൾ, എ.ടി.എം കാർഡ്, മൊബൈൽ ഫോൺ എന്നിവ അനധികൃതമായി കൈക്കലാക്കിയതായി പരാതിയിൽ പറയുന്നു.  താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വത്ത് വകകൾ ഉൾപ്പടെ എല്ലാം അനിയൻ ഗബ്രിയേൽ മാമൻ കൈക്കിലാക്കിയതായി  ലാലി ആരോപിക്കുന്നു.
​സംസ്കാരം നടന്ന ദിവസം തന്നെ തന്നെയും മക്കളെയും യേശുദാസിന്റെ മകളെയും വീട്ടിൽ നിന്നും ഇറക്കിവിട്ടതായും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img