03:30am 09 November 2026
NEWS
അമ്പലപ്പുഴയിൽ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ
19/08/2026  10:17 AM IST
nila
അമ്പലപ്പുഴയിൽ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ

ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. കുട്ടി എങ്ങനെയാണ് വീടിന് സമീപത്തെ ഉയരത്തിലുള്ള റെയിൽവേ ട്രാക്കിലെത്തിയതെന്നതിൽ വ്യക്തതയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

കക്കാഴം പുതുവൽ വിനീതിന്റെ മകൻ ത്രിണവാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മെമു ട്രെയിൻ ഇടിച്ചാണ് അപകടം. വീടിന് സമീപത്തെ റെയിൽവേ ട്രാക്കിലേക്ക് കുട്ടി ഇഴഞ്ഞെത്തിയതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാൽ, സാധാരണയായി അറിയുന്ന പരിധിക്കപ്പുറം പോകാത്ത കുട്ടി കുറ്റിച്ചെടികൾക്കിടയിലൂടെ സ്ലോപ്പ് കയറി ഉയരത്തിലുള്ള ട്രാക്കിലെത്തിയത് എങ്ങനെയെന്നതാണ് നാട്ടുകാരുടെ പ്രധാന ചോദ്യം. ഇത്രയും ദൂരം കുട്ടി ഒറ്റയ്ക്ക് സഞ്ചരിച്ചെന്നത് വിശ്വസിക്കാനാകില്ലെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img