03:35pm 26 May 2026
NEWS
ഇറാനിൽ വിവിധ ഭാ​ഗങ്ങളിൽ ദുരൂഹ സ്ഫോടനശബ്ദങ്ങൾ
26/05/2026  06:13 AM IST
nila
ഇറാനിൽ വിവിധ ഭാ​ഗങ്ങളിൽ ദുരൂഹ സ്ഫോടനശബ്ദങ്ങൾ

ടെഹ്‌റാൻ: തെക്കൻ ഇറാനിൽ വിവിധ ഭാ​ഗങ്ങളിൽ ദുരൂഹ സ്ഫോടനശബ്ദങ്ങൾ കേട്ടെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസ് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലാണ് ശബ്ദം കേട്ടതെന്നാണ് വിവരം. എന്നാൽ സംഭവത്തിന്റെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

ഒമാൻ ഉൾക്കടലിനും ഹോർമുസ് കടലിടുക്കിനും സമീപമുള്ള സിറിക്, ജാസ്‌ക് എന്നീ തീരദേശ നഗരങ്ങളിലും സമാനമായ സ്ഫോടനശബ്ദങ്ങൾ ഉണ്ടായതായി ഐആർജിസിയുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണം ഇറാൻ അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img