12:52pm 17 August 2026
NEWS
ഖത്തറിൽ മൈന വേട്ട തുടരുന്നു: പരിസ്ഥിതി നശീകരണം തടയാൻ വൻ ദൗത്യവുമായി മന്ത്രാലയം
17/08/2026  09:37 AM IST
nila
ഖത്തറിൽ മൈന വേട്ട തുടരുന്നു: പരിസ്ഥിതി നശീകരണം തടയാൻ വൻ ദൗത്യവുമായി മന്ത്രാലയം

​ദോഹ: പ്രാദേശിക ജൈവവൈവിധ്യത്തിന് കടുത്ത ഭീഷണിയുയർത്തുന്ന അധിനിവേശ പക്ഷിയായ മൈനകളുടെ കടന്നുകയറ്റം തടയാൻ ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നടപ്പിലാക്കുന്ന പ്രതിരോധ ദൗത്യം വിജയകരമായി മുന്നേറുന്നു. വന്യജീവി വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന സമഗ്ര പരിശോധനകളിൽ ഈ വർഷം ഇതുവരെ പതിമൂവായിരത്തോളം (12,844) മൈനകളെ പിടികൂടി.പദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെ 61,999 മൈനകളെ പരിസ്ഥിതി മന്ത്രാലയം നിയന്ത്രണത്തിലാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 58 പ്രധാന മേഖലകളിലായി 849 പ്രത്യേക കൂറ്റൻ കൂടുകളാണ് പദ്ധതിക്കായി സജ്ജീകരിച്ചിരിക്കുന്നത്.തദ്ദേശീയ പക്ഷികളുടെ ഭക്ഷണവും വാസസ്ഥലങ്ങളും കവർന്നെടുക്കുന്ന മൈനകൾ, സ്വാഭാവിക പരിസ്ഥിതി സന്തുലിതാവസ്ഥ തകർക്കുന്നതിനാലാണ് ഇവയെ പിടികൂടുന്നത്.
​ഖത്തറിലെ തദ്ദേശീയ പ്രകൃതിയെയും പക്ഷിമൃഗാദികളെയും സംരക്ഷിക്കുന്നതിനായി വരും ദിവസങ്ങളിലും പദ്ധതി കൂടുതൽ ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img