04:26pm 11 November 2026
NEWS
എം.ഇ.എസ്. ഇന്ത്യൻ സ്കൂളിൽ ‘My Well-being is a Trust’ അംബാസഡർ ലോഞ്ച് സെറിമണി
23/10/2025  01:52 PM IST
nila
എം.ഇ.എസ്. ഇന്ത്യൻ സ്കൂളിൽ ‘My Well-being is a Trust’ അംബാസഡർ ലോഞ്ച് സെറിമണി

 

ദോഹ: വിദ്യാർത്ഥികളിൽ കരുണ, നേത്യത്വം, ഉത്തരവാദിത്തബോധം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനായി എം.ഇ.എസ്. ഇന്ത്യൻ സ്കൂളിൽ ‘My Well-being is a Trust’ അംബാസഡർ ലോഞ്ച് സെറിമണി ആചരിച്ചു. “My Values Define My Identity” എന്ന ദേശീയ പരിപാടിയുടെ ഭാഗമായി  സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും മാനസികാരോഗ്യ ബോധവൽക്കരണത്തിനുമുള്ള സ്കൂളിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിച്ചു.
 പ്രിൻസിപ്പൽ ഡോ. ഹമീദ കദർ അംബാസഡർമാരെ അഭിനന്ദിച്ചു; മൂല്യബോധമുള്ള തലമുറയെ വളർത്തുന്നതിൽ അധ്യാപകരുടെ സമർപ്പണം അവർ പ്രശംസിച്ചു.
മൊറൽ എജുക്കേഷൻ ആൻഡ് ഇസ്ലാമിക് അഫയേഴ്സ് ഡയറക്ടർ മിസ്റ്റർ ഷഹീദ് അളുങ്കത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിൻസിപ്പലിനൊപ്പം ചേർന്ന് അദ്ദേഹം 328 വിദ്യാർത്ഥി അംബാസഡർമാർക്ക് ബാഡ്ജുകൾ അണിയിച്ചു. അംബാസഡർമാരെ നയിക്കുന്ന അധ്യാപകർക്കും പ്രത്യേക ബാഡ്ജുകൾ നൽകി.
പരിപാടിയുടെ ഭാഗമായി കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പ്രദർശനം നടന്നു. ബുള്ളിയിങ്ങിനെ ആസ്പദമാക്കി ജൂനിയർ സെക്ഷൻ അവതരിപ്പിച്ച സ്കിറ്റ് പ്രേക്ഷകരെ ആകർഷിച്ചു, സഹാനുഭൂതിയുടെയും പരസ്പര ബഹുമാനത്തിന്റെയും പ്രാധാന്യം ഓർമ്മിപ്പിച്ചു.
ബോയ്സ് സെക്ഷൻ അധ്യാപകൻ  ഡേവിഡ്സൺ അംബാസഡർമാരുടെ ചുമതലകളും നൈതിക ഉത്തരവാദിത്തങ്ങളും വിശദീകരിച്ചു. മാസ്റ്റർ അഭിഷേക് വിജയ് നയിച്ച പ്രതിജ്ഞയിലൂടെ എല്ലാ അംബാസഡർമാരും ബഹുമാനം, ഉത്തരവാദിത്തം, കരുണ എന്നിവ ജീവിതത്തിൽ പാലിക്കുമെന്ന് പ്രതിജ്ഞ ചെയ്തു.അറബിക് വിഭാഗം മേധാവി  ഉസ്മാൻ മയ്യേരി സ്വാഗതവും
ഹെഡ് പ്രിഫെക്റ്റ് നിമിഷ ലിസ് എബ്രഹാം നന്ദിയും പറഞ്ഞു. എം.ഇ.എസ്. ഗവർണിങ് ബോർഡംഗങ്ങൾ, ഡയറക്ടർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img