12:20am 04 November 2026
NEWS
'എന്റെ ഇന്ത്യ, എന്റെ അഭിമാനം'; ഔട്ട്‌ റീച്ച് ഖത്തർ സ്വാതന്ത്ര്യദിനംആഘോഷിച്ചു
21/08/2025  11:26 AM IST
nila
എന്റെ ഇന്ത്യ, എന്റെ അഭിമാനം; ഔട്ട്‌ റീച്ച് ഖത്തർ സ്വാതന്ത്ര്യദിനംആഘോഷിച്ചു

 

ദോഹ:ഭിന്നശേഷിക്കാരുടെഉന്നമനത്തിനായിപ്രവർത്തിക്കുന്നപ്രവാസസംഘടനയായ ഔട്ട്‌ റീച്ച് ഖത്തർ79-ാമത്  സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ഇന്ത്യൻ കൾച്ചറൽ സെന്ററിലെ അശോക ഹാളിൽ'എന്റെ ഇന്ത്യ, എന്റെ അഭിമാനം'
എന്നപേരിൽ നടന്ന ആഘോഷപരിപാടിയിൽ ഇന്ത്യൻ അംബാസിഡർ വിപുൽമുഖ്യാതിഥിയായിരുന്നു.എല്ലാവരെയും ഒരുപോലെ പിന്തുണയ്ക്കുകയും വിലമതിക്കുകയും ബഹുമാനിക്കുകയും ഒരുമിച്ച് മുന്നേറുകയും ചെയ്യുന്ന നമ്മുടെ രാജ്യത്തിന്റെ ആദർശങ്ങളുമായിപ്രവർത്തിക്കുന്ന ഔട്ട്റീച്ച് ഖത്തറിനെ അംബാസിഡർ അഭിനന്ദിച്ചു.ഔട്ട്റീച്ച് ഖത്തർ പ്രസിഡന്റ്  സമീർ മൂസ അധ്യക്ഷതവഹിച്ച ചടങ്ങിൽഔട്ട്റീച്ച് ഖത്തർ ഉപദേശക ബോർഡ് ചെയർമാൻ  പി.എൻ. ബാബുരാജൻ, ഐ.സി.സി. ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.സി.ബി.എഫ്. അഡ്വൈസറി ബോർഡ് ചെയർമാൻ  അബ്ദുൾ സത്താർ, ഐ.സി.ബി.എഫ്. & ഐ.എസ്.സി. മുൻ പ്രസിഡന്റ്  കെ.എസ്. പ്രസാദ്, ഐ.സി.സി. ഹിന്ദി സാഹിത്യ ക്ലബ്ബ് മെന്റർ  നിലാങ്ഷു ഡേ, ലയോള ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ  മാൻസി ശർമ്മ, ഭാവന വിജയകുമാർഎന്നിവർ സംസാരിച്ചു.ഔട്ട്‌ റീച്ച്
കോർഡിനേറ്റർ  ലക്ഷ്മി ചോക്കലിംഗം സ്വാഗതവും
ഔട്ട്റീച്ച് കമ്മിറ്റി അംഗം  രാമ സെൽവം നന്ദിയും പറഞ്ഞു.ഔട്ട്റീച്ച് ഖത്തറിലെയും സ്‌കിൽസ് ഡെവലപ്‌മെന്റ് സെന്ററിലെയും വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.സ്വാതന്ത്രസമരസേനാനികളുടെ പ്രച്ച ന്നവേഷത്തിൽ അവരെ അനുകരിച്ചുകൊണ്ട് വിദ്യാർത്ഥികൾ പ്രസംഗിച്ചു. വൈവിധ്യമാർന്ന കലാ വിരുന്നും അരങ്ങേറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img