ഡി.സി. വിചാരിച്ചാൽ കാശ് വാരാം ...

ആയിരങ്ങൾക്ക് നേരിട്ടും പതിനായിരങ്ങൾക്ക് പരോക്ഷമായും ജോലി നൽകിയിരുന്ന കിറ്റക്സിനെ ഇവിടെ നിന്നും ഹൈദ്രാബാദിലേക്ക് തുരത്തിയ കേമൻമാരാണ് 650 പേര്‍ക്ക് തൊഴിൽ നൽകുന്ന സ്ഥാപനത്തിന് വേണ്ടി ചൂട്ടുപിടിക്കുന്നത്
പാലക്കാട് : സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ പലരും കരുതുന്നതുപോലെ അത്ര ഗൗരവക്കാരനൊന്നുമല്ല. ആള് സരസനാണ്. അത്യവശ്യം തമാശയൊക്കെ പറയും. അതുകൊണ്ടുതന്നെ, എലപ്പുള്ളിയിലെ നിര്‍ദ്ദിഷ്ട ബ്രൂവറിയുടെ പ്രവര്‍ത്തനം മഴവെള്ളം ശേഖരിച്ചുകൊണ്ടായിരിക്കും എന്നദ്ദേഹം പറഞ്ഞത് വലിയൊരു തമാശ ആയിട്ടാണ് രാഷ്ട്രീയകേരളം വിലയിരുത്തുന്നത്. പ്രിതദിനം ലക്ഷണക്കണക്കിന് ലിറ്റര്‍ വെള്ളം വേണ്ടി വരുന്ന സ്ഥാപനത്തിന് വര്‍ഷത്തിൽ 30ദിവസം പോലും തികച്ച് മഴ ലഭിക്കുമെന്ന് ഉറപ്പില്ലാത്ത (ഇനി അഥവാ ലഭിച്ചാലും 5 സെ.മീ. താഴെ) പാലക്കാട് എങ്ങിനെ മഴവെള്ളത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാകും എന്നത് പ്രസക്തമായ ചോദ്യമാണ്. അതുകൊണ്ട് തന്നെയാണ് ഗോവിന്ദന്റെ പരാമര്‍ശത്തെ തമാശയായി പലരും കാണുന്നത്.
ഇതേക്കുറിച്ച് സൈബര്‍ ട്രോളൻമാര്‍ പറയുന്നത് ഇങ്ങിനെ – ഇത് ഗോവിന്ദൻ. ആളെ അറിയില്ലേ. പത്ത് തലയാണ് ഇവന്. തനി രാവണൻ. ലോകപ്രസിദ്ധമായ പത്ത് മണ്ടത്തരങ്ങളുടെ റെക്കോര്‍ഡ് ഇവന്റെ പേരിലാണ്. രാവിലെ കണ്ണൂരിൽ നിന്നും കെ-റെയിലിൽ കയറി കൊച്ചിയിൽ വന്ന് അപ്പം വിറ്റു വൈകിട്ട് മടങ്ങുന്ന മണ്ടത്തരം വിശ്വവിഖ്യാതമാണ്....
അതേസമയം, ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സി.പി.എമ്മിന്റെ ലക്ഷ്യം അഴിമതി മാത്രമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കുടിവെള്ളപ്രശ്നത്തിന്റെ പേരിൽ കൊക്കോകോള കമ്പനി പൂട്ടിക്കാൻ സമരം ചെയ്യുന്നവരാണ് ഇപ്പോൾ ബ്രൂവറി ഉണ്ടാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആക്ഷേപിച്ചു. പ്രതിദിനം ആയിരങ്ങൾക്ക് നേരിട്ടും പതിനായിരങ്ങൾക്ക് പരോക്ഷമായും ജോലി നൽകിയിരുന്ന കിറ്റക്സിനെ ഇവിടെ നിന്നും ഹൈദ്രാബാദിലേക്ക് തുരത്തിയ കേമൻമാരാണ് 650 പേര്‍ക്ക് തൊഴിൽ നൽകുന്ന സ്ഥാപനത്തിന് വേണ്ടി ചൂട്ടുപിടിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. പഴയ നമ്പൂതിരി ഫലിതങ്ങൾ പോലെ ഗോവിന്ദന്റെ മണ്ടത്തരങ്ങൾ ഒരു പുസ്തകമാക്കി ഇറക്കിയാൽ ഡി.സി. ബുക്സിന് നല്ല കച്ചവടം ലഭിക്കുമെന്ന് പരിഹസിക്കുന്നവരും നിരവധിയാണ്.
Photo Courtesy - Google











