NEWS
ആർജെഡി ഇടതു മുന്നണി വിടുമോ? എം വി ശ്രേയാംസ് കുമാറിന്റെ പ്രതികരണം ഇങ്ങനെ..
12/11/2025 02:23 PM IST
nila

കോഴിക്കോട്: ആർജെഡി ഇടതു മുന്നണിയിൽ നിന്നും പുറത്തുപോകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. ഇടതു മുന്നണി വിടുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്നായിരുന്നു ശ്രേയാംസ് കുമാറിന്റെ പ്രതികരണം. യുഡിഎഫ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച തികച്ചും വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. അതിന് രാഷ്ട്രീയ മാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ആർജെഡി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. ചിലയിടങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










