04:35am 07 November 2026
NEWS
കേരളത്തിൽ സിപിഎമ്മിന് അംഗബലം കൂടിയെന്ന് എംവി ഗോവിന്ദൻ

03/03/2025  05:03 PM IST
nila
കേരളത്തിൽ സിപിഎമ്മിന് അംഗബലം കൂടിയെന്ന് എംവി ഗോവിന്ദൻ

കേരളത്തിൽ സിപിഎമ്മിന്റെ അം​ഗബലം വർധിച്ചെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.  37,517 അംഗങ്ങളുടെ വർധനയുണ്ടായെന്നാണ് എം വി ​ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. 3,247 ബ്രാഞ്ചുകൾ വർധിച്ചുവെന്നും നിലവിൽ 38426 പാർട്ടി ബ്രാഞ്ചുകൾ കേരളത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  2744 ലോക്കൽ കമ്മിറ്റികളും 14 ജില്ലകളിലായി 210 ഏരിയ കമ്മിറ്റികളുമുണ്ടായി. വനിത അംഗങ്ങൾ കൂടി. 2597 വനിതാ ബ്രാഞ്ച് സെക്രട്ടറിമാരും 40 വനിതാ ലോക്കൽ സെക്രട്ടറിമാരുമുണ്ടെന്ന് വ്യക്തമാക്കിയ എം വി ​ഗോവിന്ദൻ, അത് ഇനിയും ഉയരണമെന്നും കൂട്ടിച്ചേർത്തു. കൊല്ലത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

530 പേരാണ് ഇത്തവണ സംസ്ഥാന സമ്മേളന പ്രതിനിധികൾ. 44 നിരീക്ഷകരും അതിഥികളും 486 പ്രതിനിധികളും ഉൾപ്പടെയാണ് ഇത്രയും പേർ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അതിൽ 75 പ്രതിനിധികൾ സ്ത്രീകളാണ്. ഈ മാസം അഞ്ചിന് വൈകിട്ട് കൊല്ലത്തെ പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തും. ആറിന് പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി കർശനമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കയ്യൂരിൽ നിന്നുള്ള പതാക ജാഥയും ദീപശിഖാ പ്രയാണവും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img