NEWS
പരസ്പര സ്നേഹം ഇടവകയുടെ അടിസ്ഥാനം :ഡോ. റ്റിജു തോമസ്
01/12/2025 05:32 PM IST
nila

ചെങ്ങന്നൂർ: പരസ്പര സ്നേഹവും കരുതലുമാണ് ഇടവക ജനങ്ങൾക്ക് വേണ്ടതെന്ന് ജി.എസ്.റ്റി. കമ്മീഷണർ ഡോ. റ്റിജു തോമസ് പറഞ്ഞു. പുത്തൻകാവ് സെൻ്റ്മേരീസ് ഓർത്തഡോക്സ് കത്തിഡ്രൽ ഇടവക ദിനമായ "മെശ്ത്തൂ സോ"2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കത്തീഡ്രൽ വികാരി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഫാ. ജിജോ കണ്ണാട്ട്, ടൈറ്റസ് മാത്യൂ, ജോസ് കെ. ജോർജ് എന്നീവർ പ്രസംഗിച്ചു. ഇടവക ദിനത്തിൻ്റെ ഭാഗമായി ഫാ. ഡോ. ഏബ്രഹാം കോശി കുന്നുംപുറത്തിൻ്റെ നേതൃത്വത്തിൽ "ഫിലോ ബിബ്ലിക്കൽ"പ്രദർശനം, മെൻ്റലിസ്റ്റ് ശ്രീനാഥ് നടത്തിയ മെൻ്റലിസം ഷോ, വിവിധ കലാപരിപാടികൾ, കായിക മത്സരങ്ങൾ എന്നിവ നടത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











