04:22am 08 November 2026
NEWS
വനിതാ ഉപഭോക്താക്കള്‍ക്കായി 'ഡബിള്‍ മില്ലിഗ്രാം ലോയല്‍റ്റി സ്കീം' അവതരിപ്പിച്ച് മുത്തൂറ്റ് ഫിനാന്‍സ്
11/03/2025  05:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വനിതാ ഉപഭോക്താക്കള്‍ക്കായി ഡബിള്‍ മില്ലിഗ്രാം ലോയല്‍റ്റി സ്കീം അവതരിപ്പിച്ച് മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പാ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് 'ഡബിള്‍ മില്ലിഗ്രാം ലോയല്‍റ്റി സ്കീം' ആരംഭിച്ചു. ഗോള്‍ഡ് മില്ലിഗ്രാം റിവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സിന്‍റെ പ്രമുഖ ഉപഭോക്തൃ പ്രോത്സാഹന പദ്ധതിയാണ്. ഇതിന്‍റെ ഭാഗമായി അര്‍ഹമായ ഇടപാടുകള്‍ക്ക് ഗോള്‍ഡ് മില്ലിഗ്രാം റിവാര്‍ഡ് പോയിന്‍റുകള്‍ നല്‍കും. മാര്‍ച്ച് 8ന്  ആരംഭിച്ച ഈ  പദ്ധതി  മുത്തൂറ്റ് ഫിനാന്‍സിന്‍റെ വനിതാ ഉപഭോക്താക്കളുടെ എല്ലാ അര്‍ഹമായ ഇടപാടുകള്‍ക്കും ഇരട്ട മില്ലിഗ്രാം റിവാര്‍ഡ് പോയിന്‍റുകള്‍ ലഭിക്കും.

ആസ്തി അധിഷ്ഠിത വായ്പയിലൂടെ സ്ത്രീകളെ ശാക്തീകരിക്കാനും സാമ്പത്തിക ഉള്‍പ്പെടുത്തലിനുമുള്ള മുത്തൂറ്റ് ഫിനാന്‍സിന്‍റെ ലക്ഷ്യത്തിന്‍റെ ഭാഗമായാണ്  ഈ പദ്ധതി അവതരിപ്പിച്ചത്. 2022 ആഗസ്റ്റിലാണ് ഗോള്‍ഡ് മില്ലിഗ്രാം റിവാര്‍ഡ് പ്രോഗ്രാം ആദ്യമായി അവതരിപ്പിച്ചത്.  5,000ത്തിലധികം ഉപഭോക്താക്കള്‍ക്ക് ഇതുവരെ ഈ പദ്ധതിയിലൂടെ ആനുകൂല്യം ലഭിച്ചു. നിലവില്‍ 8.6 മില്യണ്‍ ഉപഭോക്താക്കള്‍ മില്ലിഗ്രാം റിവാര്‍ഡ് പ്രോഗ്രാമിന്‍റെ ഭാഗമാണ് അതില്‍  3 മില്യണ്‍ ഉപഭോക്താക്കള്‍ വനിതകളാണ്.

മില്ലിഗ്രാം ലോയല്‍റ്റി സ്കീമില്‍ ഓരോ ഗോള്‍ഡ് മില്ലിഗ്രാം റിവാര്‍ഡ് പോയിന്‍റും 1 മില്ലിഗ്രാം 24 കാരറ്റ് സ്വര്‍ണ്ണമായി പരിണമിക്കും. ഡബിള്‍ മില്ലിഗ്രാം ലോയല്‍റ്റി സ്കീമില്‍ വനിതാ ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ എല്ലാ ഇടപാടുകള്‍ക്കും ഇരട്ട മില്ലിഗ്രാം സ്വര്‍ണ്ണം ലഭിക്കും. ഈ പദ്ധതി പ്രകാരം മിനിമം 50,000 രൂപ മുന്‍കൂര്‍ തുകയായോ 2,000 രൂപ പലിശ അടക്കുന്നതോ ആയ  ഇടപാടുകള്‍ക്കാണ് ബാധകം. കൂടാതെ  പുതിയ ഉപഭോക്താക്കളെ കമ്പനിയിലേക്ക് നിര്‍ദ്ദേശിക്കുന്നതിന്  40 മില്ലിഗ്രാം സ്വര്‍ണ്ണം ലഭിക്കും. ഒരു ഉപഭോക്താവിന് 500 മില്ലിഗ്രാം പോയിന്‍റുകള്‍ ആകുമ്പോള്‍ ഈ പദ്ധതിയില്‍  0.5 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം റിഡീം ചെയ്യാം.

പുതിയ അവസരങ്ങള്‍ നല്‍കി  കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിരതക്കും സമൂഹത്തിന്‍റെ ക്ഷേമത്തിനുമായി  ഉപഭോക്താക്കളെ ശാക്തീകരിക്കാന്‍ തങ്ങള്‍ എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. സ്ത്രീകളെ ഉള്‍ക്കൊള്ളിക്കാനും  പിന്തുണ നല്‍കുന്നതിനുമുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കാനും സ്വയം പര്യാപ്തതയും വിജയവും നേടാന്‍ സഹായിക്കുകയാണ് ലക്ഷ്യം. വനിതാദിന ഡബിള്‍ മില്ലിഗ്രാം ലോയല്‍റ്റി സ്കീമിലൂടെ സമ്പദ്വ്യവസ്ഥയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സ്ത്രീകള്‍ക്ക് നന്ദി പ്രകടിപ്പിക്കുകയാണ് ലക്ഷ്യം. അവര്‍ക്കുള്ള ക്രെഡിറ്റ്  ലഭ്യത  കൂടുതല്‍ ശക്തിപ്പെടുത്തി അവരുടെ സംരംഭക സ്വപ്നങ്ങള്‍, പ്രൊഫഷണല്‍ ലക്ഷ്യങ്ങള്‍, സമഗ്രമായ സാമ്പത്തിക പുരോഗതി എന്നിവയെ പിന്തുണയ്ക്കുന്നുവെന്ന്  മുത്തൂറ്റ് ഫിനാന്‍സ്  മാനേജിംഗ് ഡയറക്ടര്‍  ജോര്‍ജ്  അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. 

കൂടുതല്‍ വിവരങ്ങള്‍ക്കായി മുത്തൂറ്റ് ഫിനാന്‍സ് വെബ്സൈറ്റ്  സന്ദര്‍ശിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img