11:11pm 15 September 2026
NEWS
മുത്തങ്ങ കേസ്: പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ; ഗീതാനന്ദൻ ഉൾപ്പെടെ 56 പേരെ വെറുതെവിട്ടു
31/07/2026  12:11 PM IST
nila
മുത്തങ്ങ കേസ്: പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ; ഗീതാനന്ദൻ ഉൾപ്പെടെ 56 പേരെ വെറുതെവിട്ടു

വയനാട്: 2003ലെ മുത്തങ്ങ സമരത്തിനിടെ പൊലീസുകാരനായ വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം വിധി പ്രസ്താവിച്ച് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി. കേസിലെ രണ്ടാം പ്രതിയായ അശോകൻ മാത്രമാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. എന്നാൽ അശോകൻ മരണപ്പെട്ടതിനാൽ ശിക്ഷ വിധിച്ചില്ല.

കേസിലെ ഗീതാനന്ദൻ ഉൾപ്പെടെയുള്ള മറ്റ് 56 പ്രതികളെ കോടതി വെറുതെവിട്ടു. അതേസമയം, സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനായ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗീതാനന്ദൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

സംഘംചേരൽ, പൊതുഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വിലയിരുത്തി. എന്നാൽ ഗൂഢാലോചന സംബന്ധിച്ച കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

2003ലെ മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട ഏറ്റവും ശ്രദ്ധേയമായ കേസുകളിലൊന്നായ ഇതിൽ നീണ്ട 23 വർഷത്തെ നിയമനടപടികൾക്കൊടുവിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img