11:49pm 11 November 2026
NEWS
കെ.എസ്.ഇ.ബി.പെൻഷൻകാരുടെ മസ്റ്ററിങ്
21/11/2025  06:06 PM IST
nila
കെ.എസ്.ഇ.ബി.പെൻഷൻകാരുടെ മസ്റ്ററിങ്

 

ചെങ്ങന്നൂർ ഇലക്ട്രിക്കൽ ഡിവിഷനിൽ നിന്നും പെൻഷൻ കൈപ്പററുന്നവർ ഡിസംബർ ഒന്നു മുതൽ 25 ന് മുൻപായി കെ.എസ്.ഇ ബി .യുടെ പോർട്ടലിലോ, അക്ഷയ കേന്ദ്രങ്ങൾ, പോസ്റ്റ് ഓഫീസുകൾ മുഖേന ഡിജിറ്റലായി ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. അല്ലെങ്കിൽ മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ തിരിച്ചറിയൽ രേഖയുമായി ചെങ്ങന്നൂർ ഇലക്ട്രിക്കൽ ഡിവിഷൻ കാര്യാലയത്തിൽ നേരിട്ടെത്തി മസ്റ്റർ ചെയ്യുകയോ, ഇതുമല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യേണ്ടതാണ്.
കുടുംബ പെൻഷൻകാർ അവർ പുനർ വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. എല്ലാവരും ആദായ നികുതിയുടെ അന്തിമ സ്റ്റേറ്റ്മെൻ്റും ഇതോടൊപ്പം നൽകണം. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് 2026 ജനുവരി മുതലുള്ള പെൻഷൻ തടഞ്ഞുവെക്കുന്നതാണെന്ന് ചെങ്ങന്നൂർ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.