
മലയാള ഭാഷ വാരാചരണം പ്രൊഫ. എം. തോമസ് മാത്യു ഉദ് ഘാടനം ചെയ്യുന്നു. ടി. ബി ബിനു, ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ., ദേശമംഗലം രാമകൃഷ്ണൻ എന്നിവർ സമീപം.ചാവറ കൾച്ചറൽ സെന്ററിൽ മലയാള ഭാഷ വാരാചരണത്തോടനു ബന്ധിച്ചു ഫാ. ഡോ. പോൾ പൂവത്തിങ്കൽ സംഗീത കച്ചേരി നടത്തുന്നു.
കൊച്ചി : അറിവിന്റെ ചക്രവാളത്തെ വികസിപ്പിക്കുന്ന സംഭാവനകൾ ഉണ്ടാകണം. മലയാളം എന്തുകൊണ്ടാണ് മാതൃഭാഷയായത് അതിൻ നമ്മുടെ കാലാവസ്ഥ, ജീവിതരീതി, സാമൂഹ്യ ചുറ്റുപാടുകൾ എന്നിവ ഘടകമാണ്. നമുടെ സത്ത യോട് ചേർന്നു നില്കുന്നുന്നതാണ് മാതൃഭാഷ. ഭാഷ മനുഷ്യൻ മാത്രം ഉപയോഗിക്കുന്ന ഒന്നാണ്.മനുഷ്യൻ മനുഷ്യനായി തീരുന്നത് ഭാഷ ഉപയോഗിക്കുമ്പോഴാണ് എന്ന് പ്രൊഫ.എം. തോമസ് മാത്യു അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച മലയാള ഭാഷ വാരാചരണം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എറണാകുളം ജില്ല പ്രസിഡന്റ് ഡി. ബി.ബിനു അധ്യക്ഷത വഹിച്ചു. ദേശമംഗലം രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പൂരം നമ്മെ പ്രചോടിപ്പിക്കുകയില്ല ഒരു പക്ഷെ കാർണിവൽ നമ്മെ മറ്റൊരു ആഘോഷത്തിലേക്ക് നയിക്കാം. ലോകഭാഷയെന്ന് മലയാളത്തെ പ്രഖ്യാപിക്കാൻ സാധിക്കുമോ, പ്രഖ്യാപനം കൊണ്ട് മാത്രം ലോക ഭാഷ യാകില്ല എന്ന് ദേശമംഗലം രാമകൃഷ്ണൻ പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം ഐ,, ടി. എം. എബ്രഹാം, ജോഷി ജോർജ് എന്നിവർ പങ്കെടുത്തു.
Photo Courtesy - Google







