NEWS
ഇന്ന് നബിദിനം; ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾക്ക് കേരളശബ്ദത്തിന്റെ നബിദിനാശംസകൾ
05/09/2025 08:43 AM IST
nila

ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ഇന്ന് നബിദിനം ആചരിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇസ്ലാംമതവിശ്വാസികൾ നബിദിനമായി ആചരിക്കുന്നത്. പ്രവാചകന്റെ 1500–ാം ജന്മവാർഷിക ദിനമാണ് ഇന്ന്.
നബിദിനാഘോഷങ്ങളുടെ ഭാഗമായി മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് നബിദിന റാലികൾ നടക്കും. നബി ജീവിതത്തിലൂടെ പകർന്നു നൽകിയ പങ്കുവയ്ക്കലിൻറെയും പരസ്പര സ്നേഹത്തിൻറെയും മാതൃകയിൽ വിവിധയിടങ്ങളിൽ അന്നദാനവും നടക്കും. പ്രവാചക പ്രകീർത്തനമായ മൗലീദ് സദസുകളും ,നബി സന്ദേശ പ്രഭാഷണങ്ങളും കുട്ടികളുടെ കലാപരിപാടികളും ഉണ്ടാകും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











