01:28pm 29 April 2026
NEWS
അനന്തരാവകാശ സ്വത്തില്‍ മുസ്ലീം സ്ത്രീകൾക്കും തുല്യാവകാശം ലഭിക്കാൻ കേന്ദ്ര ഇടപെടൽ തേടി വി പി സുഹറ

25/02/2025  03:21 PM IST
nila
അനന്തരാവകാശ സ്വത്തില്‍ മുസ്ലീം സ്ത്രീകൾക്കും തുല്യാവകാശം ലഭിക്കാൻ കേന്ദ്ര ഇടപെടൽ തേടി വി പി സുഹറ

ന്യൂഡൽഹി: അനന്തരാവകാശ സ്വത്തിൽ മുസ്ലീം സ്ത്രീകൾക്കും തുല്യാവകാശം ലഭിക്കാൻ കേന്ദ്ര ഇടപെടൽ തേടി സമൂഹിക പ്രവർത്തകയും നിസ സ്ഥാപകയുമായ വി.പി സുഹറ വി പി സുഹറ. ഇക്കാര്യം ആവശ്യപ്പെട്ട് വി.പി സുഹറ കേന്ദ്ര ന്യൂനപക്ഷ മന്ത്രി മന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച്ച നടത്തി. അനന്തരാവകാശ സ്വത്തിൽ മുസ്‌ലിം പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും വേണമെന്നതാണ് സുഹറ ഉന്നയിക്കുന്ന ആവശ്യം. 

ബി.ജെ.പി നേതാവും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. മുസ്‌ലിം അന്തരാവകാശ നിയമത്തിൽ നീതിയും സുതാര്യതയും വരുത്തുന്നതിനായുള്ള കരട് ബിൽ സുഹറ ചർച്ചയിൽ അവതരിപ്പിച്ചെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

മുസ്‌ലിം പിന്തുടർച്ചാഅവകാശത്തിൽ സ്ത്രീക്കും തുല്യ അവകാശവേണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വി.പി സുഹറ ഡൽഹി ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു. പോലീസ് എത്തി സമരം തടഞ്ഞതിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ഡൽഹിയിലെ പ്രധാന നേതാക്കളുമായി വിഷയവുമായി ബന്ധപ്പെട്ട് ചർച്ച നടത്തുമെന്നും അറിയിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img