08:33am 21 January 2025
NEWS
പ്രതിപക്ഷ നേതാവല്ല, ആരു പറഞ്ഞാലും മുനമ്പത്തേത് വഖഫ്‌ ഭൂമിയാണെന്ന് മുസ്ലീം ലീ​ഗ് നേതാവ് കെ എം ഷാജി

08/12/2024  09:12 PM IST
nila
പ്രതിപക്ഷ നേതാവല്ല, ആരു പറഞ്ഞാലും മുനമ്പത്തേത് വഖഫ്‌ ഭൂമിയാണെന്ന് മുസ്ലീം ലീ​ഗ് നേതാവ് കെ എം ഷാജി

പ്രതിപക്ഷ നേതാവല്ല, ആരു പറഞ്ഞാലും മുനമ്പത്തേത് വഖഫ്‌ ഭൂമിയാണെന്ന് മുസ്ലീം ലീ​ഗ് നേതാവ് കെ എം ഷാജി. വഖഫ് ഭൂമിയാണെന്ന തരത്തിൽ തന്നെ ആ ഭൂമിയിൽ കയ്യേറിയിരിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ പ്രശ്നത്തെയാണ് ലീ​ഗ് അഭിസംബോധന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇത് വഖഫ്‌ ഭൂമിയല്ല എന്ന അഭിപ്രായമേ മുസ്ലീം ലീ​ഗിനില്ല എന്ന് കെ എം ഷാജി ആവർത്തിച്ച് വ്യക്തമാക്കി. പ്രതിപക്ഷ നേതാവല്ല, ആരു പറഞ്ഞാലും അത് വഖഫ്‌ ഭൂമിയാണ്. പക്ഷേ ഈ വിഷയത്തിൽ ഇരകളായി നിൽക്കുന്ന മനുഷ്യരുടെ കൂടെ ഞങ്ങൾ നിൽക്കുകയാണ്. വഖഫിന്റെ ഉടമകളായ സമുദായത്തിലെ മുഴുവൻ സംഘടനകളും പറയുന്നത് അത് വഖഫ്‌ ഭൂമി എന്നാണെന്നും ഷാജി ചൂണ്ടിക്കാട്ടി. എന്നാൽ ഇരകളുടെ കൂടെയാണ് തങ്ങളെന്നും പ്രശ്നത്തിലൊരു പരിഹാരം സർക്കാർ പറയുമെന്നുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img img