01:05am 18 January 2026
NEWS
മുസ്ലീം ലീ​ഗ് നേതാവ് ഉമർ ഫാറൂഖ് കീഴ്പ്പാറ ബിജെപിയിൽ ചേർന്നു
20/11/2025  07:36 AM IST
nila
മുസ്ലീം ലീ​ഗ് നേതാവ്  ഉമർ ഫാറൂഖ് കീഴ്പ്പാറ ബിജെപിയിൽ ചേർന്നു

പാനൂർ: മൂന്ന് പതിറ്റാണ്ടിലേറെയായി മുസ്‌ലിം ലീഗിൽ സജീവമായിരുന്ന ഉമർ ഫാറൂഖ് കീഴ്പ്പാറ പാർട്ടിവിട്ടു. പെരിങ്ങത്തൂർ മേഖലയിലെ ലീഗിന്റെ കരുത്തുറ്റ നേതാവായി അറിയപ്പെട്ടിരുന്ന ഉമർ ഫാറൂഖ് കീഴ്പ്പാറ ലീ​ഗ് നേതൃത്വത്തെ ഞെട്ടിച്ച് ബിജെപിയിൽ ചേർന്നു.  പാനൂർ നഗരസഭയുടെ പതിനാറാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥിയായി  ഉമർ ഫാറൂഖ് മത്സരിക്കും. 

ഗ്രൂപ്പ് പക്ഷപാതവും അവസരവാദ സമീപനവും പാർട്ടിയിൽ അതീവ ശക്തമായതിനാലാണ് ലീഗിനെ വിടുന്നതെന്ന് ഉമർ വ്യക്തമാക്കുന്നു. ന്യൂനപക്ഷങ്ങൾക്ക് യഥാർഥ സംരക്ഷണം നൽകുന്നത് ബിജെപിയാണെന്നും ഇനി മരണം വരെ ബിജെപിയോടൊപ്പം തന്നെയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാനൂർ മുനിസിപ്പൽ കമ്മിറ്റി കൗൺസിലർ സ്ഥാനത്ത് നിന്ന് രാജിവെച്ച ഉമറിനെ ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി സ്വീകരിച്ചു. സംസ്ഥാന മുഖ്യവക്താവ് ടി.പി. ജയചന്ദ്രൻ, സംസ്ഥാന സമിതി അംഗം എൻ. ഹരിദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img