05:09pm 03 September 2026
NEWS
നിലമ്പൂരിൽ പിവി അൻവറിന് പ്രസക്തി ഇല്ലെന്ന് പിവി അബ്ദുൾ വഹാബ്


20/04/2025  08:47 AM IST
nila
നിലമ്പൂരിൽ പിവി അൻവറിന് പ്രസക്തി ഇല്ലെന്ന് പിവി അബ്ദുൾ വഹാബ്

മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിനുമേൽ പി വി അൻവർ ശക്തമായ സമ്മർദ്ദം ചെലുത്തുന്നതിനെ രൂക്ഷമായി വിമർശിച്ച്  മുസ്ലിം ലീഗ് നേതാവ് പിവി അബ്ദുൾ വഹാബ് എംപി. അൻവർ അല്ല യുഡിഎഫിന്റെ സ്ഥാനാർഥിയെ തീരുമാനിക്കേണ്ടതെന്നായിരുന്നു അബ്ദുൾ വഹാബ് പ്രതികരിച്ചത്. നിലമ്പൂരിൽ ആര് മത്സരിക്കണമെന്ന് കോൺ​ഗ്രസ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

നിലമ്പൂരിൽ പിവി അൻവറിന് പ്രസക്തി ഇല്ലെന്നും പിവി അബ്ദുൾ വഹാബ് പറഞ്ഞു. അൻവർ ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. അൻവർ അല്ല യുഡിഎഫിന്റെ സ്ഥാനാർഥിയെ തീരുമാനിക്കേണ്ടതെന്നും ആരുടേയും ഭീഷണിക്ക് മുന്നിൽ കോൺഗ്രസ്സ് വഴങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ആര് സ്ഥാനാർഥി ആയാലും ലീഗ് പിന്തുണക്കും, വിജയിപ്പിക്കും. വെള്ളാപ്പള്ളിയുടെ മലപ്പുറം വർഗീയ പ്രസംഗത്തിലും എംപി പ്രതികരിച്ചു. വർഗീയ ചേരി തിരിവ് മലപ്പുറത്തു നടക്കില്ല. വെള്ളാപ്പള്ളി മലപ്പുറത്തെ കുറിച്ച് അറിയാതെ ആണ് സംസാരിക്കുന്നതെന്നും എംപി കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img