10:14pm 02 September 2026
NEWS
സ്ത്രീയും പുരുഷനും തുല്യരല്ലെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി
29/01/2025  09:01 AM IST
nila
 സ്ത്രീയും പുരുഷനും തുല്യരല്ലെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി

മലപ്പുറം: സ്ത്രീയും പുരുഷനും തുല്യരല്ലെന്ന മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പരാമർശം വിവാദമാകുന്നു. മലപ്പുറം എടക്കരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ലീ​ഗ് നേതാവിന്റെ വിവാ​ദ പരാമർശം. സ്ത്രീയും പുരുഷനും തുല്യരല്ലെന്നും തുല്യമാണെന്ന് ലോകം അം​ഗീകരിച്ചിട്ടില്ലെന്നും പിഎംഎ സലാം പറഞ്ഞു. സ്ത്രീയും പുരുഷനും തുല്യമാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ്. സമൂഹത്തിൽ കയ്യടി കിട്ടാനാണ് ഈ വാദം ചിലർ ഉയർത്തുന്നതെന്നും ലീ​ഗ് നേതാവ് ആരോപിച്ചു.

അതേസമയം, സ്ത്രീയും പുരുഷനും സംബന്ധിച്ച വിഷയത്തിൽ മുസ്ലീം ലീഗിന് വ്യക്തമായ നയമുണ്ടെന്നും പിഎംഎ സലാം പറഞ്ഞു. സ്ത്രീക്ക് സാമൂഹ്യനീതിയാണ് വേണ്ടത്. സ്ത്രീക്കും പുരുഷനും തുല്യനീതി വേണം. ജൻഡർ ഈക്വാളിറ്റിയല്ല. ജൻഡർ ജസ്റ്റീസാണ് ലീഗ് നയം. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാൻ കഴിയുമോ? ബസ്സിൽ പ്രത്യേക സീറ്റല്ലേ, സ്കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ. വേറേയല്ലേ? ഇതെല്ലാം രണ്ടും വ്യത്യസ്ഥമായത് കൊണ്ടല്ലേയെന്നും പിഎംഎ സലാം പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img